കെ.എം.സി.സി നാട്ടിക മണ്ഡലം: പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി നാട്ടിക നിയോജകമണ്ഡലം കമ്മിറ്റി നിലവിൽ വന്നു. മുഹമ്മദ് ആബിദ് അൽ ഖാസിമി തൃപ്രയാർ പ്രസിഡന്റായും ഷറഫുദ്ദീൻ തളിക്കുളം ജനറൽ സെക്രട്ടറിയായും അബ്ദുറഷീദ് കോതകുളം ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാർ: അനസ് മുറ്റിച്ചൂർ, ബദറുദ്ദീൻ മുറ്റിച്ചൂർ, ഫൈസൽ തളിക്കുളം. ജോയന്റ് സെക്രട്ടറിമാർ: ഇഖ്ബാൽ തൃപ്രയാർ, ഫൈസൽ ചെന്ത്രാപ്പിന്നി, ഹാരിഫ് തളിക്കുളം. ഹബീബുള്ള മുറ്റിച്ചുർ -ജില്ല കൗൺസിലർ.
അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡിയിൽ മുഹമ്മദ് ആബിദ് അൽ ഖാസിമി അധ്യക്ഷത വഹിച്ചു. അനസ് മുറ്റിച്ചൂർ റിപ്പോർട്ട് അവതരിപ്പിച്ചു. നാസർ തളിയിൽ റിട്ടേണിങ് ഓഫിസറായി. അബ്ദുറഷീദ് കുന്നംകുളം നിരീക്ഷകനായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.