കെ.എം.സി.സി ജീവകാരുണ്യ പ്രവർത്തനരംഗത്ത് നന്മയുടെ സാന്നിധ്യം -ഹമീദലി ശിഹാബ് തങ്ങൾ
text_fieldsകുവൈത്ത് സിറ്റി: കെ.എം.സി.സികൾ ജീവ കാരുണ്യ പ്രവർത്തന രംഗത്ത് നന്മയുടെ സാന്നിധ്യമാണെന്നും അത് നിലനിന്നു പോകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ പറഞ്ഞു. കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിയോ മതമോ നോക്കാതെ വിവേചന രഹിതമായ പ്രവർത്തനം നടത്തുന്നവരാണ് കെ.എം.സി.സി പ്രവർത്തകരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്ത് കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു. ഫാറൂഖ് ഹമദാനി, ഇഖ്ബാൽ മാവിലാടം, എം.കെ. റസാഖ്, എം.ആർ നാസർ, എം.കെ. ഖാലിദ് ഹാജി, ഗഫൂർ വയനാട്, ഫാസിൽ കൊല്ലം, ഷാഹുൽ ബേപ്പൂർ, ഇല്ല്യാസ് വെന്നിയൂർ, സലാം പട്ടാമ്പി എന്നിവർ സംസാരിച്ചു. സാബിത് ചെമ്പിലോടിന്റെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തിന് ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും ട്രഷറർ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.