കെ.എം.സി.സി പോസ്റ്റ് കോവിഡ് കോൺഫറൻസ് ഇന്ന്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി പോസ്റ്റ് കോവിഡ് കോൺഫറൻസ് വെള്ളിയാഴ്ച വൈകീട്ട് ആറിന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ (ഹൈദരലി ശിഹാബ് തങ്ങൾ നഗർ) നടക്കും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയാകും.
പി.കെ. ബഷീർ എം.എൽ.എ, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം എന്നീ നേതാക്കളും സംബന്ധിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് കാല സേവനത്തിന് കെ.എം.സി.സി മെഡിക്കൽ വിങ് പ്രവർത്തകരെയും കെ.എം.സി.സി അംഗങ്ങളെയും ആദരിക്കും. സംഘടനയുടെ മരുന്നെത്തിക്കൽ പദ്ധതി 15000ത്തോളം പേർക്ക് ഉപകാരമായെന്നും 12 വിമാനം ചാർട്ട് ചെയ്ത് പ്രവാസികളെ നാട്ടിലെത്തിച്ചതായും നേതാക്കൾ ചൂണ്ടിക്കാട്ടി.
ഭക്ഷണക്കിറ്റ് വിതരണം, കൗൺസലിങ്, കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ അവരുടെ വിശ്വാസം അനുസരിച്ച് സംസ്കരിക്കൽ, രോഗികളെ ആശുപത്രിയിലെത്തിക്കൽ തുടങ്ങി അഭിമാനാർഹമായ പ്രവർത്തനങ്ങളാണ് കെ.എം.സി.സി കോവിഡ്കാലത്ത് നടത്തിയതെന്ന് ഭാരവാഹികൾ പറഞ്ഞു.
കെ.എം.സി.സി പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്ത്, ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി.അബ്ദുറഹിമാൻ, ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ് പേരാമ്പ്ര, ട്രഷറർ എം.ആർ. നാസർ, വൈസ് പ്രസിഡൻറുമാരായ മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂർ, എൻ.കെ. ഖാലിദ് ഹാജി, ഹാരിസ് വള്ളിയോത്ത്, സെക്രട്ടറിമാരായ സിറാജ് എരഞ്ഞിക്കൽ, എൻജിനീയർ മുഷ്താഖ്, ടി.ടി. ഷംസു, ശരീഫ് ഒതുക്കുങ്ങൽ, റസാഖ് അയ്യൂർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.