കെ.എം.സി.സി ഇടപെടൽ പ്രവാസിക്ക് നാടണയാൻ വഴിയൊരുങ്ങുന്നു
text_fieldsകുവൈത്ത് സിറ്റി: തൊഴിലുടമയുമായുണ്ടായ പ്രശ്നങ്ങളെ തുടർന്ന് ആറു മാസമായി ശമ്പളമില്ലാതെ യു.എ.ഇയിലെ ഷാർജയിൽ കഴിയുകയായിരുന്നു തൊടുപുഴ കുമ്പങ്കല്ല് സ്വദേശിയായ യുവാവിന് നാടണയാൻ വഴിയൊരുങ്ങുന്നു.
6000 ദിർഹം (ഏകദേശം ഒന്നേകാൽ ലക്ഷം രൂപ) കമ്പനിയിൽ കെട്ടിവെച്ചാൽ മാത്രമേ യുവാവിന് പാസ്പോർട്ട് തിരികെ ലഭിക്കുമായിരുന്നുള്ളൂ. ഇതിനായുള്ള പ്രവർത്തനങ്ങൾ ഇടുക്കി ജില്ലാ കെ.എം.സി.സി (ജി.സി.സി) ഏറ്റെടുത്തു. ഇടുക്കി ജില്ല കെ.എം.സി.സി (ജി.സി.സി) പ്രസിഡൻറ് ത്വാഹ വെട്ടിപ്ലാക്കൽ, ജനറൽ സെക്രട്ടറി ഹനീഫ കണിച്ചാട്ട്, സീനിയർ വൈസ് പ്രസിഡൻറ് സഹീർ വാണിയപുരയിൽ, ഓർഗനൈസിങ് സെക്രട്ടറി ആഷിക് അബ്ദുൽ കരീം, കമ്മിറ്റി പ്രതിനിധി നവാസ് പീച്ചാനി, കോഒാഡിനേറ്റർ സിറാജ് ഉമ്മർ, പ്രവാസി ലീഗ് ഇടുക്കി ജില്ല ജനറൽ സെക്രട്ടറി സക്കീർ ഹാജി, ദുബൈ കെ.എം.സി.സി ഇടുക്കി ജില്ല പ്രസിഡൻറ് നിസാമുദ്ദീൻ തൊടുപുഴ, ജനറൽ സെക്രട്ടറി ശിഹാബുദ്ദീൻ കൊരമ്പയിൽ, മുൻ ജനറൽ സെക്രട്ടറിമാരായ മുഹമ്മദ് ഇരുമ്പുപാലം, സൈദാലി കോരത്ത്, മുസ്ലിം യൂത്ത് ലീഗ് തൊടുപുഴ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി നിഷാദ് തുടങ്ങിയവർ നാട്ടിലെയും വിദേശത്തെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
അഡ്വ. സാജിദ് കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തി. നടപടികൾ അവസാന ഘട്ടത്തിലാണെന്നും യുവാവിന് എത്രയും വേഗം നാട്ടിൽ തിരിച്ചെത്താൻ കഴിയുമെന്നും നേതൃത്വം നൽകിയവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.