Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.എം.എഫ് മെഡിക്കൽ...

കെ.എം.എഫ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
medical camp, KMF
cancel
camera_alt

കെ.​എം.​എ​ഫ് മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ൻ​സി​ൽ വ​ർ​ഗീ​സ്‌ സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘ​ട​ന​യാ​യ കേ​ര​ളൈ​റ്റ്സ് മെ​ഡി​ക്ക​ൽ ഫോ​റം കു​വൈ​ത്ത് (കെ.​എം.​എ​ഫ്) വ​ഫ്ര​യി​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് സി.​എ​സ്. വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ല കു​വൈ​ത്ത് സാ​മൂ​ഹി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി പി.​ജി. ജ്യോ​തി​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ.​എം.​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ൻ​സി​ൽ വ​ർ​ഗീ​സ്‌ സ്വാ​ഗ​തം പ​റ​ഞ്ഞു. ഡോ. ​ജു​നൈ​ദ് ഖാ​ദ​ർ ആ​രോ​ഗ്യ പ​രി​പാ​ല​ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. കെ.​എം.​എ​ഫ് അ​ബ്ബാ​സി​യ യൂ​നി​റ്റ് ജോ​യ​ന്റ് സെ​ക്ര​ട്ട​റി അ​ജ​യ് ല​ഘു ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് എ​ടു​ത്തു. ക​ല കു​വൈ​ത്ത് കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ബി​ജോ​യ്, മു​ൻ വൈ​സ് പ്ര​സി​ഡ​ന്റ് ഡോ. ​രം​ഗ​ൻ, മ​ധു വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ നേ​ർ​ന്നു.

പ്രാ​ഥ​മി​ക ര​ക്ത​പ​രി​ശോ​ധ​ന​യും ഇ.​സി.​ജി ഉ​ൾ​പ്പെ​ടെ മ​റ്റ് സം​വി​ധാ​ന​ങ്ങ​ളും ക്യാ​മ്പി​ൽ ഒ​രു​ക്കി​യി​രു​ന്നു. വ​ഫ്ര മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ള​ട​ങ്ങു​ന്ന വ​ലി​യൊ​രു വി​ഭാ​ഗം ക്യാ​മ്പ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. കെ.​എം.​എ​ഫ് കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും വ​ഫ്ര മെ​ഡി​ക്ക​ൽ ക്യാ​മ്പ് കോ​ഓ​ഡി​നേ​റ്റ​റു​മാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MEDICAL CAMPkuwaitnewsKMF
News Summary - KMF organized a medical camp
Next Story