ജനിതക രോഗങ്ങളെ അതിജീവിക്കാൻ യോജിച്ച പ്രവർത്തനം വേണം; കെ.എം.ജി.സി കോൺഫറൻസിന് തുടക്കം
text_fieldsകുവൈത്ത് സിറ്റി: ജനിതക രോഗങ്ങളുമായി ബന്ധപ്പെട്ട വെല്ലുവിളി അതിജീവിക്കാൻ വിദഗ്ധരുടെ കൂട്ടായ സഹകരണവും പ്രവർത്തനവും ആവശ്യമാണെന്ന് ആരോഗ്യ കോൺഫറൻസ്. കുവൈത്ത് മെഡിക്കൽ ജനിറ്റിക് സെന്റർ (കെ.എം.ജി.സി) സംഘടിപ്പിച്ച മെഡിക്കൽ ജനിറ്റിക്സ് കോൺഫറൻസിലാണ് അഭിപ്രായം ഉയർന്നത്. ത്രിദിന മെഡിക്കൽ കോൺഫറൻസിൽ രക്ഷാധികാരിയായ ആരോഗ്യമന്ത്രിയെ പ്രതിനിധാനം ചെയ്ത് ഡോ. നൗഫ അൽ ഷെമ്മാരി മുഖ്യപ്രഭാഷണം നടത്തി. രാജ്യത്ത് ജനിതക രോഗങ്ങൾ ഉയർത്തുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ കെ.എം.ജി.സിയുടെ പങ്കിനെ അവർ അഭിനന്ദിച്ചു. ദീർഘവീക്ഷണത്തിന്റെയും ജനിതക രോഗങ്ങളെ ചെറുക്കുന്നതിനുള്ള ശാസ്ത്രീയ ആസൂത്രണത്തിന്റെയും തെളിവാണ് അന്താരാഷ്ട്ര കോൺഫറൻസെന്നും അവർ പറഞ്ഞു. ജനിതക രോഗങ്ങളെ ചെറുക്കുന്നതിൽ 50,000ത്തിലധികം കുടുംബങ്ങൾക്ക് കെ.എം.ജി.സി സേവനങ്ങൾ നൽകിയതായി കോൺഫറൻസ് പ്രസിഡന്റ് ഡോ. ലൈല ബസ്തകി പറഞ്ഞു. നിരവധി പ്രഫഷനലുകൾ പങ്കെടുക്കുന്ന കോൺഫറൻസിൽ ജനിതക രോഗവുമായി ബന്ധപ്പെട്ട് ചർച്ചകളും ആശയങ്ങളും അവതരിപ്പിക്കപ്പെടും. ജനിതകശാസ്ത്ര മേഖലയിലെ പുതിയ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളും ചർച്ച ചെയ്യും. കോൺഫറൻസ് വ്യാഴാഴ്ച സമാപിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.