കെ.എം.ആർ.എം സ്ഥാപക ദിനാചരണവും കർമപദ്ധതി ഉദ്ഘാടനവും
text_fieldsകുവൈത്ത് സിറ്റി: കെ.എം.ആർ.എം സ്ഥാപക ദിനാചരണവും പേൾ ജൂബിലി കർമ പരിപാടികളുടെ ഉദ്ഘാടനവും കുവൈത്ത് സിറ്റി ഹോളി ഫാമിലി കത്തീഡ്രൽ ദേവാലയത്തിൽ നടന്ന വിശുദ്ധ സമൂഹ ബലിയോട് കൂടി തുടക്കം കുറിച്ചു.
കെ.എം.ആർ.എമിന്റെ മൂന്ന് ദശാബ്ദങ്ങളെ അനുസ്മരിപ്പിച്ച് 30 പേർ വീതം അടങ്ങുന്ന 10 സംഘങ്ങളായുള്ള റാലിയോടെയാണ് പൊതുസമ്മേളനം ആരംഭിച്ചത്. സീനിയർ വൈസ് പ്രസിഡന്റും പേൾ ജൂബിലി കർമ പരിപാടികളുടെ കൺവീനറുമായിരുന്ന ജോസഫ് കെ.ഡാനിയേൽ പതാക ഉയർത്തി. കെ.എം.ആർ.എം പ്രസിഡന്റ് ബാബുജി ബത്തേരി അധ്യക്ഷത വഹിച്ചു.
സമ്മേളനം ഫാ.ജോൺ തുണ്ടിയത് കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. ഫാ. സോജൻ പോൾ വചന സന്ദേശവും ഫാ. ജോൺസൺ നെടുംപുറത്ത് ആശംസ പ്രസംഗവും നടത്തി. ഫാ.സോജൻ പോൾ ഈ വർഷത്തെ മെംബർഷിപ് കാമ്പയിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി ബിനു കെ.ജോൺ സ്വാഗതവും ട്രഷറർ റാണ വർഗീസ് നന്ദിയും രേഖപ്പെടുത്തി. കുവൈത്തിൽ 30 വർഷമോ അതിൽ അധികമോ പ്രവാസജീവിതം പൂർത്തിയാക്കിയവർക്ക് പരിപാടിയിൽ ഫലകവും പൊന്നാടയും നൽകി ആദരിച്ചു. ഉപരിപഠനത്തിനായി നാട്ടിലേക്ക് പോകുന്ന കുട്ടികൾക്ക് മെമെന്റോ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.