Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​ആ​ർ.​എം...

കെ.​എം.​ആ​ർ.​എം റി​പ്പ​ബ്ലി​ക് ഡേ ​വി​ത്ത്‌ ലി​റ്റി​ൽ സ്റ്റാ​ർ​സ്

text_fields
bookmark_border
കെ.​എം.​ആ​ർ.​എം റി​പ്പ​ബ്ലി​ക് ഡേ ​വി​ത്ത്‌ ലി​റ്റി​ൽ സ്റ്റാ​ർ​സ്
cancel
camera_alt

കെ.​എം.​ആ​ർ.​എം റി​പ്പ​ബ്ലി​ക് ഡേ ​വി​ത്ത്‌ ലി​റ്റി​ൽ സ്റ്റാ​ർ​സ്

അ​ബ്ബാ​സി​യ: കു​വൈ​ത്ത് മ​ല​ങ്ക​ര റൈ​റ്റ് മൂ​വ്മെ​ന്റ് അ​ബ്ബാ​സി​യ ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ടാ​ല​ന്റ് ഫെ​സ്റ്റി​ന്റെ ആ​ദ്യ​ദി​നം റി​പ്പ​ബ്ലി​ക് ഡേ ​വി​ത്ത്‌ ലി​റ്റി​ൽ സ്റ്റാ​ർ​സ് സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ ഏ​രി​യ പ്ര​സി​ഡ​ന്റ് മാ​ത്യു കോ​ശി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ അ​ബ്ബാ​സി​യ ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്റ് എ.​ഒ. ബി​ജു സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി സി​ൽ​വി തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു. കെ.​എം.​ആ​ർ.​എം പ്ര​സി​ഡ​ന്റ് ഷാ​ജി വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​ക​നാ​യ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ കെ.​എം.​ആ​ർ.​എം മു​ൻ ഭാ​ര​വാ​ഹി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ബാ​ബു​ജി ബ​ത്തേ​രി മു​ഖ്യാ​തി​ഥി​യാ​യി സ​ന്ദേ​ശം ന​ൽ​കി.

അ​ധ്യാ​പ​ക പ്ര​തി​നി​ധി​യാ​യി ജോ​യ്സ് ജി​മ്മി സം​സാ​രി​ച്ചു. എ​ൽ.​കെ.​ജി മു​ത​ൽ അ​ഞ്ചാം ക്ലാ​സ് വ​രെ​യു​ള്ള 50ൽ​പ​രം കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും പ​​ങ്കെ​ടു​ത്തു. കു​ട്ടി​ക​ളു​ടെ വി​വി​ധ മ​ത്സ​ര​ങ്ങ​ളും ന​ട​ത്തി. കെ.​എം.​ആ​ർ.​എം ആ​ത്മീ​യ ​പി​താ​വ് റ​വ. ഡോ. ​തോ​മ​സ് കാ​ഞ്ഞി​ര​മു​ക​ൾ, വി​സി​റ്റി​ങ് പ്രീ​സ്റ്റാ​യ ഫാ. ​ജോ​സ​ഫ് മ​ല​യാ​റ്റി​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഏ​രി​യ ട്ര​ഷ​റ​ർ ബി​നു എ​ബ്ര​ഹാം, കെ.​എം.​ആ​ർ.​എം ട്ര​ഷ​റ​ർ സ​ന്തോ​ഷ് ജോ​ർ​ജ്, ജോ​ജി വെ​ള്ളാ​പ്പ​ള്ളി, അ​ല​ക്സ് വ​ർ​ഗീ​സ്, ആ​ശ സ​ന്തോ​ഷ്‌, റീ​ജ റാ​ണ, രേ​ഖാ മാ​ത്യു, മേ​രി ടി​ങ്കു, ജി​മ്മി ഇ​ടു​ക്ക​ള എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMRM AbbasiaRepublic Day 2025
News Summary - KMRM Republic Day with Little Stars
Next Story