'ബുദ്ധിയുടെ മതം, മാനവതയുടെ ജീവൻ' കാമ്പയിന് തുടക്കം
text_fieldsകുവൈത്ത് സിറ്റി: 'ബുദ്ധിയുടെ മതം, മാനവതയുടെ ജീവൻ' തലക്കെട്ടിൽ കെ.എൻ.എം മർകസുദ്ദഅ്വ സംഘടിപ്പിക്കുന്ന ചതുർമാസ കാമ്പയിനിെൻറ ജി.സി.സി തല ഉദ്ഘാടനം ശൈഖ് മുഹമ്മദ് മർസൂഖ് അൽ ഹാരിസി നിർവഹിച്ചു. എഴുത്തുകാരൻ കെ.പി. രാമനുണ്ണി മുഖ്യാതിഥിയായി. വൈവിധ്യങ്ങളെ അംഗീകരിക്കലാണ് മാനവികതയെന്നും അതിെൻറ വിപരീതമാണ് ഫാഷിസമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ബുദ്ധിയുടെ മതം' വിഷയത്തിൽ സി.എം. മൗലവി ആലുവ മുഖ്യപ്രഭാഷണം നടത്തി.
അടിസ്ഥാന മൂല്യങ്ങൾക്കാണ് പ്രാധാന്യമെന്നും അലങ്കാരങ്ങളായ തോരണങ്ങളെ താലോലിക്കുന്നത് ബുദ്ധിപരമല്ല എന്നും അദ്ദേഹം വിശദീകരിച്ചു. റിഹാസ് പുലാമന്തോൾ 'മാനവികതയുടെ ഇസ്ലാഹി പരിസരം' വിഷയത്തിലും എം.ടി. മനാഫ് മാസ്റ്റർ 'മാനവതയുടെ ജീവൻ' വിഷയത്തിലും സംസാരിച്ചു. കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ. ജാബിർ അമാനി, ജി.സി.സി കോഓഡിനേഷൻ സമിതിയുടെ പ്രഖ്യാപനം നടത്തി. എം. അഹമ്മദ് കുട്ടി മദനി സമാപനഭാഷണം നടത്തി. ജി.സി.സി ഇസ്ലാഹി കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ സലാഹ് കാരാടൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സുലൈമാൻ മദനി, വൈസ് ചെയർമാൻ അസൈനാർ അൻസാരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.