പുതുവർഷം ആസൂത്രണം ചെയ്യാൻ അവധി ദിനങ്ങൾ അറിയാം
text_fieldsകുവൈത്ത് സിറ്റി: പുതുവർഷം ആഘോഷമാക്കാൻ ഒരുങ്ങുന്നവർക്ക് ഇതാ കുവൈത്തിന്റെ 2025 കലണ്ടർ. പൊതു അവധി ദിനങ്ങളാൽ സമ്പന്നമാണ് അടുത്തവർഷം.താമസക്കാർക്കും സന്ദർശകർക്കും സാംസ്കാരികവും മതപരവും ദേശീയവുമായ ആഘോഷങ്ങളിൽ ഏർപ്പെടാൻ നിരവധി അവസരങ്ങൾ അടുത്തവർഷത്തിലുണ്ട്.
ജനുവരി ഒന്നിനും രണ്ടിനും രാജ്യത്ത് പുതുവർഷ അവധിയാണ്. ഇവ ബുധൻ, വ്യാഴം ദിവസങ്ങളിൽ ആയതിനാൽ വെള്ളിയും ശനിയും ചേർത്ത് നാലു ദിവസം അവധി ആഘോഷിക്കാം. മുഹമ്മദ് നബിയുടെ മക്കയിൽനിന്ന് ജറുസലേമിലേക്കുള്ള രാത്രി യാത്രയും സ്വർഗ്ഗാരോഹണവും അനുസ്മരിക്കുന്ന ദിനമായ ജനുവരി 27നും അവധിയാണ്.
കുവൈത്തിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുന്ന ഫെബ്രുവരി 25 ആണ് അടുത്ത അവധി. തൊട്ടുപിറകെ ഫെബ്രുവരി 26 വിമോചന ദിനമെത്തും. മാർച്ച് 31ന് ഈദുൽ ഫിത്റും ജൂൺ എഴിന് ബലിപെരുന്നാളുമാണ്. സെപ്റ്റംബർ അഞ്ചിനാണ് നബിദിനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.