കേസന്വേഷണത്തിന്റെ പുരോഗതി ഓൺലൈനായി അറിയാം
text_fieldsകുവൈത്ത് സിറ്റി: കേസന്വേഷണത്തിന്റെ പുരോഗതി അറിയാൻ ആഭ്യന്തര മന്ത്രാലയ വെബ്സൈറ്റിൽ സൗകര്യം ഏർപ്പെടുത്തി. ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസ് ആണ് പുതിയ സേവനം ലഭ്യമാക്കിയത്. ഇതുവഴി പൊതുജനങ്ങൾക്ക് പരാതികളുടെ അന്വേഷണ പുരോഗതി ട്രാക്ക് ചെയ്യാൻ സാധിക്കും.
മുഴുവൻ ജനങ്ങൾക്കും കൃത്യവും സമയബന്ധിതവുമായി മികച്ച സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പുതിയ സംവിധാനമെന്ന് അധികൃതർ അറിയിച്ചു. വിവിധ കേസുകളിൽ അകപ്പെട്ട പ്രവാസികളുടെ കാര്യത്തിൽ കേസന്വേഷണം ഏത് ഘട്ടത്തിലാണ് എന്ന് അറിഞ്ഞാൽ ഇനി എന്തുചെയ്യണം എന്നതിൽ സാമൂഹിക പ്രവർത്തകർക്ക് ദിശാബോധം ലഭിക്കും.
പലപ്പോഴും കൃത്യസമയത്ത് കൃത്യമായ വിവരം ലഭിക്കാതെ ഇരുട്ടിൽ തപ്പേണ്ടിവരാറുണ്ട്. ഏറ്റവും വിലപ്പെട്ട ദിവസങ്ങളാണ് ഇതുമൂലം നഷ്ടപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ ഏറെ ഫലപ്രദമാണ് പുതിയ സേവനം. https://www.moi.gov എന്നതാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വിലാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.