'മുൻവിധികളില്ലാതെ പ്രവാചകനെ അറിയുക' കെ.കെ.ഐ.സി ചർച്ച സമ്മേളനം
text_fieldsകുവൈത്ത് സിറ്റി: അധർമങ്ങളുടെ അന്ധകാരത്തിൽനിന്ന് മനുഷ്യസമൂഹത്തെ മൂല്യബോധത്തിലേക്കും സംസ്കാരത്തിലേക്കും വഴിനയിച്ച തുല്യതയില്ലാത്ത നേതാവ് പ്രവാചകൻ മുഹമ്മദിനെ മുൻവിധികളില്ലാതെ പഠനവിധേയമാക്കാൻ പൊതുസമൂഹം സന്നദ്ധമാകണമെന്ന് കുവൈത്ത് കേരള ഇസ് ലാഹി സെന്റർ (കെ.കെ.ഐ.സി) സംഘടിപ്പിച്ച ചർച്ച സമ്മേളനം ആഹ്വാനംചെയ്തു. 'മുഹമ്മദ് നബി മാനവരിൽ മഹോന്നതൻ' എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന സമ്മർ കാമ്പയിന്റെ ഭാഗമായാണ് ഫർവാനിയ ദാറുൽ ഹിക്മ ഹാളിൽ ചർച്ച സമ്മേളനം സംഘടിപ്പിച്ചത്. പ്രവാചകനെതിരെയുള്ള വിദ്വേഷപ്രചാരകരുടെ ദുഷ്ടലക്ഷ്യങ്ങളെ തിരിച്ചറിയാൻ സമൂഹത്തിന് കഴിയണമെന്നും പരിപാടി ആഹ്വാനംചെയ്തു. ഇസ് ലാഹി സെന്റർ പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി ഉദ്ഘാടനം നിർവഹിച്ചു. ഫർവാനിയ സോണൽ പ്രസിഡന്റ് ടി. മുനീർ അധ്യക്ഷത വഹിച്ചു. 'പ്രവാചകനെ അറിയുക' വിഷയത്തിൽ സമീർ അലി എകരൂൽ പ്രഭാഷണം നടത്തി. കെ.സി. മുഹമ്മദ് നജീബ്, അബ്ദുൽ അസീസ് നരക്കോട്, എ.പി. ശബീർ സലഫി, ഇഹ്സാൻ അയ്യൂബ്, അൽ ഹികമി, ഹാഫിദ് സാലിഹ് സുബൈർ, പി. ഷാഹിദ് എന്നിവർ സംസാരിച്ചു. ഫർവാനിയ സോണൽ സെക്രട്ടറി നൗഫൽ സ്വലാഹി സ്വാഗതവും ജോയന്റ് സെക്രട്ടറി ടി. ഇസ്ഹാഖ് സ്വലാഹി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.