കെ.എൻ.പി.സി 15 പമ്പുകൾ കൂടി നിർമിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനി 15 പുതിയ ഫ്യൂവൽ സ്റ്റേഷൻ കൂടി നിർമിക്കുന്നു. 100 പമ്പുകൾ നിർമിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടമാണിത്.നഗര വികസനത്തിന് അനുസരിച്ച് വാഹനങ്ങളിൽ ഇന്ധനം നിറക്കാനുള്ള സൗകര്യം വർധിപ്പിക്കുകയാണ് ലക്ഷ്യം. 100 പമ്പുകൾ നിർമിക്കാനുള്ള അനുമതി സർക്കാറിൽനിന്നും ബന്ധപ്പെട്ട വകുപ്പുകളിൽനിന്നും സ്വന്തമാക്കിയിട്ടുണ്ട്.
2025/2026 വർഷത്തോടെ രണ്ടാം ഘട്ട പദ്ധതി പൂർത്തിയാക്കും. മൂന്നാം ഘട്ടത്തിൽ 25, നാലാം ഘട്ടത്തിൽ 16, അഞ്ചാം ഘട്ടത്തിൽ 26 എന്നിങ്ങനെയാണ് നിശ്ചയിച്ചിട്ടുള്ളത്.100 എണ്ണവും പൂർത്തിയാകാൻ 2028 ആകും. സമകാലിക നിർമാണ ശൈലിയിലും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ചുള്ള സൗകര്യങ്ങളും നിലവാരവും ഉറപ്പുവരുത്തിയുമാകും ഓരോ കേന്ദ്രങ്ങളും.
എല്ലാത്തിലും മിനി മാർക്കറ്റ്, കാർ വാഷ്, സർവിസ് സെന്റർ, എ.ടി.എം എന്നിവയുമുണ്ടാകും. സ്റ്റേഷന്റെ ആവശ്യത്തിനുള്ള വൈദ്യുതി ഉപയോഗത്തിന്റെ 30 ശതമാനം ബദൽ ഊർജസ്രോതസ്സിൽനിന്നാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.