കെ.എൻ.പി.സിയും അബ്ദുല്ല അൽ സലിം യൂനിവേഴ്സിറ്റിയും കൈകോർക്കുന്നു
text_fieldsകുവൈത്ത് സിറ്റി: അറിവ്, ശാസ്ത്ര ഗവേഷണം, വികസനം എന്നിവയുടെ കൈമാറ്റത്തിൽ കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിയും (കെ.എൻ.പി.സി) അബ്ദുല്ല അൽ സലിം യൂനിവേഴ്സിറ്റിയും കൈകോർക്കുന്നു. ഇതു സംബന്ധിച്ച ധാരണപത്രം ഇരുവിഭാഗവും ഒപ്പുവെച്ചു.
ധാരണപത്രം സർവകലാശാലയുമായുള്ള സുപ്രധാന പങ്കാളിത്തത്തിന് അടിത്തറ പാകുകയും ശാസ്ത്രീയ ഗവേഷണത്തിലും വികസനത്തിലും നല്ല പങ്ക് വഹിക്കുകയും ചെയ്യുമെന്ന് കെ.എൻ.പി.സി സി.ഇ.ഒ വദ അൽ ഖതീബ് പറഞ്ഞു. ശാസ്ത്രീയവും സാങ്കേതികവുമായ വികസനത്തിന് പ്രത്യേക അക്കാദമിക് വൈദഗ്ധ്യം ആവശ്യമാണെന്നും അവർ അഭിപ്രായപ്പെട്ടു. കെ.എൻ.പി.സിയുമായുള്ള സഹകരണം വിവിധ തലങ്ങളിലെ പൊതു അഭിലാഷങ്ങൾക്ക് സഹായകമാകുമെന്ന് സർവകലാശാല കോൺസ്റ്റിറ്റ്യൂട്ട് ബോർഡ് ചെയർപേഴ്സൻ ഡോ. മൗദി അൽ ഹുമൂദ് പറഞ്ഞു. വിദ്യാർഥികൾക്കുള്ള ഫീൽഡ് പരിശീലനം, ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ മേൽനോട്ടം, നവീകരണത്തെ പ്രോത്സാഹിപ്പിക്കുക, പേറ്റന്റ് രജിസ്റ്റർ ചെയ്യുക, കോൺഫറൻസുകളും വർക്ക് ഷോപ്പുകളും നടത്തുക, റിഫൈനറികൾ സന്ദർശിക്കുക എന്നിവ ധാരണപത്രത്തിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.