കോടിയേരി സമാനതകളില്ലാത്ത നേതാവ് -കല കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് അനുശോചനം രേഖപ്പെടുത്തി.
സമാനതകളില്ലാത്ത, സംഭാവനകള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ജനതക്കും നാടിനും നൽകിയ കോടിയേരിയുടെ വിയോഗം തീരാനഷ്ടമാണെന്നും ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും കല കുവൈത്ത് പ്രസിഡന്റ് പി.ബി. സുരേഷ്, ജനറൽ സെക്രട്ടറി ജെ. സജി എന്നിവർ അനുശോചനക്കുറിപ്പിലൂടെ അറിയിച്ചു. 2016 ഡിസംബർ ഒമ്പതിന് കല സംഘടിപ്പിച്ച നവോഥാന സദസ്സിൽ മുഖ്യാതിഥിയായി കോടിയേരി കുവൈത്തിലെത്തിയിരുന്നു. കുവൈത്ത് കലയുടെ പ്രവർത്തനങ്ങൾക്ക് നാട്ടിലും വിദേശത്തേക്കും എല്ലാ സഹായവും ഇടപെടലും കോടിയേരി നടത്തിയിരുന്നതായി ഭാരവാഹികൾ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.