കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കലണ്ടർ പ്രകാശനം
text_fieldsകുവൈത്ത് സിറ്റി: കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് 2024 കലണ്ടർ പ്രകാശനം ചെയ്തു. ഫഹാഹീൽ മെഡക്സ് മെഡിക്കൽ കെയർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ആക്ടിങ് പ്രസിഡന്റ് റഷീദ് ഉള്ള്യേരി അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് മൻസൂർ മുണ്ടോത്ത് ഉദ്ഘാടനം ചെയ്തു.
2024ലേക്കുള്ള കലണ്ടർ മെഡക്സ് മെഡിക്കൽ കെയർ പ്രസിഡന്റും സി.ഇ.ഒയുമായ വി.പി. മുഹമ്മദലി ആക്ടിങ് പ്രസിഡന്റ് റഷീദ് ഉള്ള്യേരിക്ക് കൈമാറി പ്രകാശനം ചെയ്തു. രക്ഷാധികാരി റൗഫ് മഷ്ഹുർ കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ നടപ്പിൽ വരുത്തുന്ന ‘ഉയരേ’ വിദ്യാഭ്യാസഹസ്തം പരിപാടി വിശദീകരിച്ചു.
കൊയിലാണ്ടി ഫെസ്റ്റ് 2023 അവലോകനം ജനറൽ കൺവീനർ ഷാഹുൽ ബേപ്പൂർ നടത്തി. വരവ്-ചെലവ് കണക്കുകൾ ട്രഷറർ സാഹിർ പുളിയഞ്ചേരി അവതരിപ്പിച്ചു. മുൻ പ്രസിഡന്റ് ഇല്യാസ് ബഹസ്സൻ, മെഡക്സ് മെഡിക്കൽ കെയർ ടെക്നിക്കൽ മാനേജർ ജുനൈസ് കോയിമ, ഹസീന അഷ്റഫ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി റിഹാബ് തൊണ്ടിയിൽ സ്വാഗതവും സെക്രട്ടറി അതുൽ ഒരുവമ്മൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.