കൊല്ലം ജില്ല പ്രവാസി സമാജം മംഗഫ് മേഖല ഓണാഘോഷം
text_fieldsകുവൈത്ത് സിറ്റി: കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത് മംഗഫ് മേഖലയുടെ നേതൃത്വത്തിൽ തിരുവോണാഘോഷം ‘പൊന്നോണം 23’ സംഘടിപ്പിച്ചു. സമാജം പ്രസിഡന്റ് അലക്സ് മാത്യു ഉദ്ഘാടനം ചെയ്തു. മംഗഫ് യൂനിറ്റ് കൺവീനർ അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ബിനിൽ ടി.ടി., ട്രഷറർ തമ്പി ലുക്കോസ്, മഹ്ബുള യൂനിറ്റ് കൺവീനർ വർഗീസ് ഐസക്, വനിതവേദി ചെയർപേഴ്സൺ രഞ്ജന ബിനിൽ, സജി കുമാർ പിള്ള, ആലപ്പുഴ അസോസിയേഷൻ പ്രസിഡന്റ് ബിനോയ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ ബൈജു മിഥുനം സ്വാഗതവും, ശശികുമാർ കർത്ത നന്ദിയും പറഞ്ഞു.
കുട്ടികളുടെയും മുതിർന്ന അംഗങ്ങളുടെയും നൃത്തഗാനങ്ങളും, നാടൻ പാട്ടുസംഘം ‘ജടായു ബീറ്റസ്’ എന്നിവർ പരിപാടികൾ അവതരിപ്പിച്ചു. ഷാജി ശാമുവൽ, ലാജി എബ്രഹാം, സിബി ജോസഫ്, നൈസാം റാവുത്തർ, സിബി ജോൺ, ഗോപ കുമാർ, റെജി അച്ചൻകുഞ്ഞു, രാജി സുജിത്, ലിബി ബൈജു, അശ്വതി, ജയപ്രഭ, നേഹ ബിനിൽ, ആബിയ നൈസാം, സജിമോൻ, സംഗീത് സുഗതൻ, ബെന്നി ജോർജ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.