കൊല്ലം ഫെസ്റ്റ് പോസ്റ്റർ പ്രകാശനം
text_fieldsകൊല്ലം ഫെസ്റ്റ് പോസ്റ്റർ പ്രകാശനം ഗ്രാൻഡ് ഹൈപ്പർ റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കൊല്ലം ജില്ല പ്രവാസി സമാജം, കുവൈത്ത് 17ാമത് വാർഷികാഘോഷം കൊല്ലം ഫെസ്റ്റ് ‘സ്നേഹനിലാവ്-23’ പോസ്റ്റർ പ്രകാശനം ചെയ്തു. പ്രസിഡന്റ് അലക്സ് മാത്യൂ അധ്യക്ഷത വഹിച്ചു. ഗ്രാൻഡ് ഹൈപ്പർ റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി പ്രോഗ്രാം ജനറൽ കൺവീനർ ശശികുമാർ കർത്തക്ക് നൽകി പോസ്റ്റർ പ്രകാശനം ചെയ്തു. ജനറൽ സെക്രട്ടറി ടി.ഡി. ബിനിൽ, രക്ഷാധികാരി സലിം രാജ്, വൈസ് പ്രസിഡന്റ് അനിൽകുമാർ, സംഘടന സെക്രട്ടറി ലിവിൻ വർഗീസ്, പ്രോഗ്രാം ജോ. കൺവീനർ സജിമോൻ തോമസ്, കേന്ദ്ര കമ്മിറ്റി അംഗം നൈസാം റാവുത്തർ, ഗ്രാൻഡ് ഡി.ആർ.ഒ തഹസീർ അലി, സി.ഒ.ഒ അസ്ലം ചേലാട്ട് എന്നിവർ സന്നിഹിതരായിരുന്നു.
ഒക്ടോബർ 13ന് അബ്ബാസിയ ഇന്ത്യൻ സെന്റർ സ്കൂളിൽ നടക്കുന്ന കൊല്ലം ഫെസ്റ്റിൽ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി പങ്കെടുക്കും. പിന്നണി ഗായകരായ അപർണ രാജീവ്, സജീവ് സ്റ്റാൻലിൻ, വയലിൻ ആർട്ടിസ്റ്റ് അപർണ ബാബു, ഫിലിം-ടി.വി കോമഡി ആർട്ടിസ്റ്റുകളായ മായ കൃഷ്ണ, മണിക്കുട്ടൻ എന്നിവരും പങ്കെടുക്കും. സ്റ്റേജ് ഷോ സംവിധായകൻ പ്രസാദ് നൂറനാട് സംവിധാനം ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.