എൻ.കെ. പൊന്നന് കൊല്ലം ജില്ല പ്രവാസി സമാജം യാത്രയയപ്പ് നൽകി
text_fieldsകുവൈത്ത് സിറ്റി: ദീർഘകാല പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന പുത്തൂർ സ്വദേശിയും കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത് മംഗഫ് യൂനിറ്റ് അംഗവും കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനി ജീവനക്കാരനുമായിരുന്ന എൻ.കെ. പൊന്നന് സമാജം യാത്രയയപ്പ് നൽകി. ഫോക്ക് ഹാളിൽ ചേർന്ന യോഗത്തിൽ കൺവീനർ ടി.ഡി. ബിനിൽ അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് സലിം രാജ്, ജനറൽ സെക്രട്ടറി അലക്സ് മാത്യു, സെക്രട്ടറിമാരായ ജയൻ സദാശിവൻ, വർഗീസ് വൈദ്യൻ എന്നിവർ സംസാരിച്ചു. പൊന്നൻ മറുപടി പ്രസംഗം നടത്തി. അബ്ദുൽ വാഹിദ് സ്വാഗതവും ബൈജു മിഥുനം നന്ദിയും പറഞ്ഞു. സലിംരാജ് ഉപഹാരം കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.