കോവിഡ്: 539 പുതിയ കേസുകൾ; 234 രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 5000 കവിഞ്ഞു. സമീപ ദിവസങ്ങളിൽ പുതിയ കേസുകൾ വർധിച്ചതോടെയാണ് 3000ത്തിനടുത്തേക്ക് എത്തിയ രോഗികളുടെ എണ്ണം വർധിച്ച് 5119ൽ എത്തിയത്. ബുധനാഴ്ച 539 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 1,55,874 പേർക്കാണ് വൈറസ് ബാധിച്ചത്.
ബുധനാഴ്ച 234 പേർ ഉൾപ്പെടെ 1,49,809 പേർ രോഗമുക്തി നേടി. പുതിയ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസമാണ്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 946 ആയി തുടരുകയാണ്. 48 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 11,567 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ആകെ 13,59,421 പേർക്കാണ് കുവൈത്തിൽ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്. രോഗമുക്തിയുടെ ഇരട്ടിയായി പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണവും വർധിച്ചുവരുകയാണ്. 200നടുത്ത് വന്നിരുന്ന പ്രതിദിന കേസുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ വർധിച്ചുവരുന്നത്.
പ്രതിദിനം പരിശോധന നടത്തുന്നതും വർധിച്ചിട്ടുണ്ട്. നവംബർ, ഡിസംബർ മാസങ്ങളിൽ കേസുകൾ ഗണ്യമായി കുറഞ്ഞതിന് ശേഷമാണ് ജനുവരിയിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. നവംബർ, ഡിസംബറിൽ തണുപ്പ് വർധിക്കുന്നതിനാൽ കോവിഡ് വ്യാപനം വർധിക്കുമെന്ന ആശങ്കയുണ്ടായിരുന്ന സ്ഥാനത്താണ് നില മെച്ചപ്പെട്ടത്. എന്നാൽ, ജനുവരിയിൽ പുതിയ കേസുകൾ കൂടുതലാണ്. ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതിെൻറ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.