കോവിഡ് ചികിത്സക്ക് പ്ലാസ്മ ശേഖരണവുമായി ബ്ലഡ് ബാങ്ക്
text_fieldsകുവൈത്ത് സിറ്റി: കോവിഡ് ചികിത്സക്ക് കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്ക് പ്ലാസ്മ ശേഖര ണം ആരംഭിച്ചു. കോവിഡ് ബാധിച്ചശേഷം രോഗമുക്തി നേടിയവരുടെ രക്തത്തിൽനിന്ന് പ്ലാ സ്മ ശേഖരിച്ച് നിലവിലെ രോഗികൾക്ക് കുത്തിവെക്കുകയാണ് ചെയ്യുന്നത്. കോവിഡ് ബാധിച്ചവരുടെ ചികിത്സക്ക് ഇത് പ്രയോജനപ്പെടുമെന്ന് രക്തദാന വിഭാഗം മേധാവി ഡോ. റീം അൽ റൗദാൻ പറഞ്ഞു. കോവിഡ് രോഗമുക്തി നേടിയവിൽനിന്ന് പ്ലാസ്മ ശേഖരിച്ച് നിലവിലെ രോഗികളിൽ പകരുന്നതോടെ പ്രതിരോധ ശേഷി വർധിപ്പിക്കും.
ലോകാരോഗ്യ സംഘടനയുടെയും അമേരിക്കൻ അസോസിയേഷൻ ഒാഫ് ബ്ലഡ് ബാങ്കിെൻറയും മാനദണ്ഡങ്ങൾക്കനുസരിച്ച് കോവിഡ് മുക്തമായി വീട്ടുനിരീക്ഷണം കൂടി പൂർത്തിയായ ഉടനെയാണ് പ്ലാസ്മ ശേഖരിക്കുന്നത്. മുൻ രോഗികളിൽ മൂന്നാഴ്ച വരെ ആൻറിബോഡി ഉയർന്ന നിലയിലായിരിക്കും.
രോഗമുക്തയായ ഒരാൾക്ക് മൂന്നുരോഗികളുടെ ചികിത്സക്ക് ഇങ്ങനെ സഹായിക്കാൻ കഴിയുമെന്ന് അവർ കൂട്ടിച്ചേർത്തു. ജാബിരിയയിലെ രക്തബാങ്ക് ആസ്ഥാനത്ത് പ്ലാസ്മ ശേഖരണ ക്യാമ്പ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.