നിരീക്ഷണ കേന്ദ്രങ്ങൾക്കായി കൂടുതൽ ഹോട്ടലുകൾ ഏറ്റെടുക്കുന്നു
text_fieldsകുവൈത്ത് സിറ്റി: കോവിഡ്ബാധിത പ്രദേശങ്ങളിൽനിന്ന് കൊണ്ടുവരുന്ന സ്വദേശികളെ നി രീക്ഷണത്തിൽ പാർപ്പിക്കാനായി സർക്കാർ കൂടുതൽ ഹോട്ടലുകൾ ഏറ്റെടുക്കുന്നു. ഷെറാട്ട ൻ, ഫോർ സീസൺ തുടങ്ങിയ പഞ്ചനക്ഷത്ര ഹോട്ടലുകളാണ് പുതുതായി ഏറ്റെടുക്കുന്നത്. റീജൻസി, ക്രൗൺ പ്ലാസ, ഹോളിഡേ ഇൻ, അൽ തുറായ, ഖലീഫ ടൂറിസ്റ്റ് പാർക്ക്, അക്വാമറൈൻ എന്നീ ഹോട്ടലുകൾ നേരേത്ത ഏറ്റെടുത്തിരുന്നു. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന കുവൈത്തികളെ തിരിച്ചെത്തിക്കുന്നതിെൻറ രണ്ടാംഘട്ടം ആരംഭിക്കുന്നതിനു മുന്നോടിയായാണ് പുതിയ ഹോട്ടലുകൾ ഏറ്റെടുക്കുന്നത്. 60,000 സ്വദേശികളാണ് വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. കുവൈത്തിൽ സൗകര്യങ്ങൾ ഒരുക്കുന്നതിനനുസരിച്ച് ഘട്ടംഘട്ടമായി സ്വദേശികളെ തിരിച്ചുകൊണ്ടുവരാനാണ് പദ്ധതി. ഒന്നാംഘട്ടമായി 2000ത്തിലേറെ പേരെ കൊണ്ടുവന്നിരുന്നു.
ഇൗജിപ്ത്, ബഹ്റൈൻ, ഇറാൻ, ഫ്രാൻസ്, ലണ്ടൻ, ജർമനി, ഇറ്റലി എന്നിവിടങ്ങളിൽനിന്നാണ് ഒന്നാംഘട്ടത്തിൽ സ്വദേശികളെ കൊണ്ടുവന്നത്. രണ്ടാംഘട്ടം തിരിച്ചെത്തിക്കൽ ആരംഭിക്കുന്നതിന് മുന്നോടിയായാണ് കൂടുതൽ ഹോട്ടലുകൾ സർക്കാർ ഏറ്റെടുക്കുന്നത്. അതിനിടെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുന്ന സ്വദേശികളിൽ ചിലർ സൗകര്യങ്ങളിൽ പരാതി ഉന്നയിക്കുന്നതായി റിപ്പോർട്ടുണ്ട്. ഭക്ഷണത്തിന് രുചി പോരെന്നും ശുചീകരണത്തിന് സമയമെടുക്കുന്നുവെന്നും പറഞ്ഞുള്ള പരാതികൾക്കെതിരെ സ്വദേശികൾ തന്നെ സമൂഹ മാധ്യമങ്ങളിൽ പ്രതികരിക്കുന്നു. അധികൃതരും ആരോഗ്യപ്രവർത്തകരും ഉറക്കമില്ലാതെ ജോലിചെയ്യുന്ന സാഹചര്യത്തിൽ ഇത്തരം പരാതികൾ പറയുന്നത് ശരിയല്ലെന്നാണ് സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.