കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുടുംബസംഗമം സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് നാട്ടിൽ കുടുംബസംഗമം സംഘടിപ്പിച്ചു. കൊയിലാണ്ടി തക്കാര ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കുവൈത്ത് ചെയർമാൻ ഷാഹുൽ ബേപ്പൂർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ല ആസൂത്രണ ബോർഡ് അംഗവും തക്കാര ഗ്രൂപ് പ്രതിനിധിയുമായ വി.പി. ഇബ്രാഹീം കുട്ടി ഉദ്ഘാടനം നിർവഹിച്ചു.
കായികമേഖലയിൽ ദേശീയതലത്തിൽ മികച്ച പ്രകടനം നടത്തിയ കൊയിലാണ്ടി സ്വദേശികളെ ആദരിച്ചു. ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ വിമൽ ഗോപിനാഥ്, ടച്ച് റഗ്ബിയിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കിയ കേരള ടീം അംഗം ദിൽന ദീപ, മാർഷൽ ആർട്സിൽ വ്യക്തിഗത ഇനത്തിൽ കേരളത്തിനുവേണ്ടി മെഡൽ നേടിയ സി.പി. ഹനീഫ എന്ന മുന്ന കാപ്പാട് എന്നിവരെയാണ് ആദരിച്ചത്.
സംഘടന റമദാനിൽ നടത്തിയ മെഗാ ക്വിസിൽ ആദ്യ മൂന്ന് സ്ഥാനം നേടിയ മാർഷിദ ഹാഷിം, ജൻസിന നദീർ, നാസില മൻസൂർ എന്നിവരടക്കം പത്ത് വിജയികൾക്ക് സമ്മാനം നൽകി. കെ.ടി.എ ഉപദേശക സമിതി അംഗം പി.വി. ഇബ്രാഹിം, ബഷീർ അമേത്ത്, ലക്കി സൂപ്പർ മാർക്കറ്റ് ജനറൽ മാനേജർ ശഫീഖ്, ഡോ. ഗോപിനാഥ് എന്നിവർ സംസാരിച്ചു. മജീദ്, പി.വി. നജീബ്, സനു കൃഷ്ണൻ, അതുൽ, മൻസൂർ അലി, സയ്യിദ് ഹാഷിം, ലിസി മനോജ്, ഷംസു അണ്ടാറത്ത് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. അമീൻ ബാഫഖിയും സംഘവും അവതരിപ്പിച്ച മുട്ടിപ്പാട്ടും ഗാമ കിച്ചന്റെ ഭക്ഷണവും കുടുംബസംഗമത്തിന് മാറ്റു കൂട്ടി. കൊയിലാണ്ടി കോഓഡിനേറ്റർ ഇല്യാസ് ബഹസ്സൻ സ്വാഗതവും ജഗത് ജ്യോതി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.