തെക്കൻ ലബനാനിൽ സഹായവുമായി കെ.ആർ.സി.എസ്
text_fieldsകുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന തെക്കൻ ലെബനാനിൽ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) ദുരിതാശ്വാസ സഹായം വിതരണം തുടരുന്നു. സഹായ വിതരണത്തിന്റെ രണ്ടാം ഘട്ടം വെള്ളിയാഴ്ച ആരംഭിച്ചു.
ഇസ്രായേൽ ആക്രമണത്തിൽ ഇരയായ തെക്കൻ പ്രദേശങ്ങളിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും കെ.ആർ.സി.എസ് സഹായ വിതരണം തുടരുകയാണെന്ന് ലെബനീസ് റെഡ് ക്രോസിന്റെ ദുരിതാശ്വാസ കോഓഡിനേറ്റർ യൂസഫ് ബൂട്രോസ് പറഞ്ഞു. കെ.ആർ.സി.എസുമായി ഏകോപിപ്പിച്ച്, ലെബനീസ് റെഡ് ക്രോസിന്റെ സഹായത്തിൽ 6,000 ലബനാൻ കുടുംബങ്ങൾക്കുള്ള ഭക്ഷണവും ശുചീകരണ സാമഗ്രികളും നൽകിയതായും ബൂട്രോസ് കൂട്ടിച്ചേർത്തു. ലെബനാനും ജനങ്ങൾക്കും നൽകിയ പിന്തുണക്കും സഹായത്തിനും കുവൈത്ത് നേതൃത്വത്തിനും ജനങ്ങൾക്കും മുനിസിപ്പാലിറ്റി അംഗം ഹസ്സൻ ഫ്ടൂനി നന്ദി അറിയിച്ചു.
വർഷങ്ങളായി ആയിരക്കണക്കിന് സിറിയൻ, ലബനീസ് കുടുംബങ്ങൾക്കും അഭയാർഥികൾക്കും കെ.ആർ.സി.എസ് ഭക്ഷണവും ദുരിതാശ്വാസവും നൽകിവരുന്നുണ്ട്. ബലിപെരുന്നാളിന്റെ മുന്നോടിയായി ലെബനീസ്, സിറിയൻ, ഫലസ്തീൻ അഭയാർഥികൾക്ക് കൂടുതൽ ഭക്ഷണം വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.