കെ.ആർ.സി.എസ് സഹായ വിതരണം തുടരുന്നു
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീനികളുടെ ദുരിതം ലഘൂകരിക്കുന്നതിനായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) ഗസ്സയിൽ സഹായം വിതരണം തുടരുന്നു. അതിർത്തികൾ എല്ലാം അടച്ചിരിക്കുന്നതിനാൽ ഗസ്സയിൽ മാനുഷിക സഹായത്തിന് കടുത്ത ക്ഷാമമുണ്ടെന്ന് കെ.ആർ.സി.എസ് സെക്രട്ടറി ജനറൽ മഹാ അൽ ബർജാസ് പറഞ്ഞു. പ്രയാസകരമായ സാഹചര്യങ്ങൾക്കിടയിലും സഹായം വിതരണം തുടരുമെന്നും അറിയിച്ചു. ആയിരക്കണക്കിന് പേർക്ക് ഭക്ഷണം കെ.ആർ.സി.എസ് എത്തിച്ചു.
ഫലസ്തീൻകാർക്ക് സഹായം എത്തിക്കുന്ന ആദ്യത്തെ രാജ്യമാണ് കുവൈത്ത്. അതിർത്തികൾ തുറന്നാലുടൻ ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിനായി ഈജിപ്ഷ്യൻ റെഡ് ക്രസന്റ്, ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി എന്നിവയുമായി ഏകോപനത്തിലെത്തും. ഫലസ്തീൻ സഹായത്തിന് കുവൈത്തിലെ മനുഷ്യസ്നേഹികളും സ്വകാര്യ മേഖലയും തുടർച്ചയായി സംഭാവന നൽകുകയും പിന്തുണക്കുകയും ചെയ്യുന്നുണ്ടെന്നും മഹാ അൽ ബർജാസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.