ഗസ്സയിൽ മെഡിക്കൽ, ഭക്ഷ്യവസ്തുക്കൾ എത്തിച്ച് കെ.ആർ.സി.എസ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) ഗസ്സയിലെ കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് മെഡിക്കൽ, ഭക്ഷ്യ വസ്തുക്കളുടെ വിതരണം ആരംഭിച്ചു. കെ.ആർ.സി.എസ് നേതൃത്വത്തിൽ 15,000 കിറ്റുകളാണ് വിതരണം ചെയ്യുക. അഭയാർഥി ക്യാമ്പുകളിൽ കഴിയുന്ന ആയിരങ്ങളുടെ ദുരിതം ലഘൂകരിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് ഫലസ്തീനിയൻ എയ്ഡ് ഡെലിവറിങ് കമ്മിറ്റി ഡയറക്ടർ ഡോ. ഇബ്രാഹിം അൽ ഫറ പറഞ്ഞു. ഭക്ഷണവിതരണം 10 ദിവസം വരെ നീണ്ടുനിൽക്കുമെന്ന് അൽ ഫറ പറഞ്ഞു.
ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സംഘങ്ങൾക്കും ഇവ കൈമാറും.ഇസ്രായേൽ ആക്രമണത്തിനു പിറകെ നിരന്തരം സഹായങ്ങൾ അയച്ചതിന് ഫലസ്തീൻ ആരോഗ്യ അധികൃതർ കുവൈത്തിന്റെ നേതൃത്വത്തെയും സർക്കാറിനെയും ജനങ്ങളെയും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.