കെ.ആർ.സി.എസ്-പാകിസ്താൻ റെഡ് ക്രസന്റ് സൊസൈറ്റി സഹകരണ കരാർ
text_fieldsകുവൈത്ത് സിറ്റി: ദുരിതാശ്വാസ സഹകരണം വർധിപ്പിക്കുന്നതിനും മാനുഷിക ശ്രമങ്ങളെ പിന്തുണക്കുന്നതിനുമായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) പാകിസ്താൻ റെഡ് ക്രസന്റ് സൊസൈറ്റിയുമായി (പി.ആർ.സി.എസ്) സഹകരണ കരാറിൽ ഒപ്പുവച്ചു. കുവൈത്തിനെ പ്രതിനിധാനം ചെയ്ത് കെ.ആർ.സി.എസ് ചെയർമാൻ ഡോ.ഹിലാൽ അൽ സയറും പാകിസ്താനെ പ്രതിനിധാനം ചെയ്ത് പി.ആർ.സി.എസ് ചെയർമാൻ സർദാർ ഷാഹിദും കരാറിൽ ഒപ്പുവച്ചു.
കുവൈത്തിന്റെ മാനുഷിക പ്രവർത്തനങ്ങളെ അഭിനന്ദിച്ച സർദാർ ഷാഹിദ് പുനരധിവാസ പദ്ധതികളിൽ പിന്തുണ ഉറപ്പാക്കാൻ കെ.ആർ.സി.എസുമായുള്ള ബന്ധം സഹായിക്കുമെന്നും വ്യക്തമാക്കി. വിവിധ ദുരന്തങ്ങളിൽ പ്രയാസമനുഭവിക്കുന്നവർക്ക് പിന്തുണ നൽകൽ കുവൈത്തിന്റെ മാനുഷിക പ്രവർത്തനങ്ങളിൽ പ്രധാനമാണെന്ന് കെ.ആർ.സി.എസ് ചെയർമാൻ ഡോ.ഹിലാൽ അൽ സയർ പറഞ്ഞു. പാകിസ്താനിൽ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ ഉഭയകക്ഷി പങ്കാളിത്തത്തിന് പ്രാധാന്യം ഉണ്ടെന്നും സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.