അഭയാർഥികൾക്ക് കെ.ആർ.സി.എസ് റമദാൻ കിറ്റ്
text_fieldsകെ.ആർ.സി.എസ് റമദാൻ കിറ്റ് വിതരണത്തിൽ
കുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) റമദാൻ മാസത്തോടനുബന്ധിച്ച് ലബനാനിലെ സിറിയൻ, ഫലസ്തീൻ അഭയാർഥി കുടുംബങ്ങൾക്കും ലബനാൻ കുടുംബങ്ങൾക്കും ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു തുടങ്ങി. വിവിധങ്ങളായ ഭക്ഷ്യവസ്തുക്കൾ കിറ്റിൽ അടങ്ങിയിട്ടുണ്ട്. റമദാനിൽ വിശപ്പകറ്റാനും അഭയാർഥികൾ നേരിടുന്ന സാമ്പത്തിക പ്രയാസം ലഘൂകരിക്കാനും ലക്ഷ്യമിട്ടാണ് സഹായം. സാമ്പത്തിക പ്രയാസങ്ങളും ജീവിതച്ചെലവും കാരണം അഭയാർഥി കുടുംബങ്ങൾ വലിയ ബുദ്ധിമുട്ടുകൾ നേരിടുകയാണ്.
ലബനീസ് റെഡ് ക്രോസുമായി (എൽ.ആർ.സി) സഹകരിച്ചാണ് ഭക്ഷണവിതരണം. കിഴക്കൻ ലബനാനിലെ സഹ്ലെ, വടക്കുകിഴക്കൻ അർസൽ, വടക്ക് അക്കർ തുടങ്ങിയ പ്രദേശങ്ങൾ 10 ദിവസത്തിനുള്ളിൽ കഴിയുന്നത്ര കുടുംബങ്ങൾക്ക് ഇവ എത്തിക്കുമെന്ന് റിലീഫ് കോഓഡിനേറ്റർ യൂസഫ് ബൂട്രോസ് പറഞ്ഞു. മേഖലയിൽ നിലനിൽക്കുന്ന വെല്ലുവിളികൾക്കിടയിൽ സാഹോദര്യവും ഐക്യദാർഢ്യവും വർധിപ്പിക്കുന്നതാണ് സംരംഭമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വടക്കൻ ലബനാനിലെ വെള്ളപ്പൊക്കത്തിൽ നാശം വിതച്ച ലബനാൻ കുടുംബങ്ങൾക്കും സിറിയൻ അഭയാർഥികൾക്കും കഴിഞ്ഞ മാസം കെ.ആർ.സി.എസ് സഹായം എത്തിച്ചിരുന്നു. കൂടാതെ ഈദ് വസ്ത്രങ്ങൾ വിതരണവും ചെയ്തു. വർഷങ്ങളായി ആയിരക്കണക്കിന് ലബനീസ്, സിറിയൻ അഭയാർഥി കുടുംബങ്ങൾക്ക് ബ്രെഡ് നൽകിക്കൊണ്ടിരിക്കുന്ന ‘ബ്രെഡ് പ്രോജക്ട്’ പദ്ധതി തുടരുമെന്നും അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.