ആശ്വാസവുമായി കെ.ആർ.സി.എസ് ദുരന്തഭൂമിയിൽ
text_fieldsകുവൈത്ത് സിറ്റി: ഭൂകമ്പത്തിൽ നാശനഷ്ടമുണ്ടായവർക്ക് ശനിയാഴ്ച 42 ടൺ മെഡിക്കൽ സപ്ലൈസ് അയച്ചതായി സംഘടന വ്യക്തമാക്കി. നേരത്തേ 100 ടണ്ണിലധികം ദുരിതാശ്വാസവും മാനുഷിക സഹായവും കെ.ആർ.സി.എസ് അയച്ചിരുന്നു. ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ച തുർക്കിയയിലെ ആളുകൾക്ക് ദുരിതാശ്വാസ സഹായം എത്തിക്കുന്നതിന് അന്താരാഷ്ട്ര സംഘടനകളുമായി സമ്പർക്കം പുലർത്തുന്നതായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) അറിയിച്ചു.
സർക്കാർ, സർക്കാറിതര സംഘടനകൾ, ഐക്യരാഷ്ട്രസഭ ഏജൻസികൾ തുടങ്ങിയ മാനുഷിക പങ്കാളികളുമായും ബോഡികളുമായും സഹകരിച്ചാണ് പ്രവർത്തനം. അന്താരാഷ്ട്ര പങ്കാളികളുമായി ഏകോപിപ്പിച്ച് കുടുംബങ്ങൾക്ക് മാനുഷിക സഹായം നൽകുന്നതിനായി കെ.ആർ.സി.എസ് വളന്റിയർമാരുടെ സംഘം നിലവിൽ തുർക്കിയയിലുണ്ട്. ദുരിതത്തിലകപ്പെടുന്ന ലോകമെമ്പാടുമുള്ള എല്ലാ ആളുകൾക്കും സഹായം എത്തിക്കുന്നതിനുള്ള കുവൈത്തിന്റെ പ്രതിബദ്ധതയുടെ തുടർച്ചയാണ് തുർക്കിയിലെ പ്രവർത്തനങ്ങളെന്നും കെ.ആർ.സി.എസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.