കെ.ആർ.സി.എസ് 50 ലക്ഷം യു.എസ് ഡോളറിന്റെ സഹായം നൽകും
text_fieldsകുവൈത്ത് സിറ്റി: വടക്കൻ സിറിയയിലെ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) 50 ലക്ഷം യു.എസ് ഡോളറിന്റെ അന്താരാഷ്ട്ര സഹകരണ കരാറിൽ ഒപ്പുവെച്ചു. ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് റെഡ്ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റി (ഐ.എഫ്.ആർ.സി), ഇന്റർനാഷനൽ കമ്മിറ്റി ഓഫ് റെഡ്ക്രോസ് (ഐ.സി.ആർ.സി), ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (ക്യു.ആർ.സി.എസ്) എന്നിവയുമായി സഹകരിച്ചാണ് കരാർ ഒപ്പിട്ടതെന്ന് കെ.ആർ.സി.എസ് ചെയർമാൻ ഡോ. ഹിലാൽ അൽ സയർ അറിയിച്ചു.
ഭൂകമ്പം ബാധിച്ചവർക്ക് അടിയന്തര മാനുഷിക സഹായവും ആവശ്യമായ വസ്തുക്കളും നൽകുന്നത് കരാർ ലക്ഷ്യമിടുന്നു. ഭക്ഷ്യവസ്തുക്കൾ, വൈദ്യസഹായം, ഷെൽട്ടറുകൾ സ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങൾ എന്നിവ കരാറിന്റെ പ്രധാന ഭാഗമാണ്.
സിറിയയിലും തുർക്കിയയിലും ഭൂകമ്പത്തിൽ നാശനഷ്ടമുണ്ടായവർക്ക് അടിയന്തര സഹായം നൽകണമെന്ന അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിർദേശങ്ങളോടുള്ള, കെ.ആർ.സി.എസിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് കരാർ ഒപ്പിട്ടതെന്ന് അൽ സയർ ചൂണ്ടിക്കാട്ടി. ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് കെ.ആർ.സി.എസ് ഇതിനകം 90 ടൺ ദുരിതാശ്വാസ സഹായ സാമഗ്രികൾ അയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.