കെ.ആർ.സി.എസ് സഹായം തുടരുന്നു
text_fieldsകുവൈത്ത് സിറ്റി: വടക്കൻ സിറിയയിൽ ഭൂകമ്പം ബാധിച്ച ആയിരത്തോളം കുടുംബങ്ങൾക്ക് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) സഹായം വിതരണം ചെയ്തു. ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലേക്ക് സഹായം എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് കെ.ആർ.സി.എസ് സെക്രട്ടറി ജനറൽ മഹാ അൽ ബർജാസ് പറഞ്ഞു.
ശൈത്യകാലാവസ്ഥയിൽ ദുരിതങ്ങൾ ലഘൂകരിക്കാൻ സഹായംകൊണ്ട് കഴിയുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു. വരും ദിവസങ്ങളിലും കൂടുതൽ സഹായം നൽകും. തുർക്കിയ, സിറിയൻ ജനങ്ങൾക്ക് മാനുഷിക സഹായം നൽകുന്ന ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് കുവൈത്ത്.
ഇതിൽ കുവൈത്ത് നേതൃത്വത്തെയും ജനങ്ങളെയും അൽ ബർജാസ് പ്രശംസിച്ചു. ഭൂകമ്പത്തിൽ നാശനഷ്ടമുണ്ടായവരെ സഹായിക്കാനുള്ള വിദേശകാര്യ, സാമൂഹിക, സാമൂഹിക വികസന മന്ത്രാലയങ്ങളുടെയും ആർമിയുടെയും മറ്റു സ്ഥാപനങ്ങളുടെയും ശ്രമങ്ങളെ അൽ ബർജാസ് പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.