കെ.ടി.എ കുവൈത്ത് ഇഫ്താർ സംഗമം
text_fieldsകുവൈത്ത് സിറ്റി: കൊയിലാണ്ടി താലൂക്ക് നിവാസികളുടെ കൂട്ടായ്മ കെ.ടി.എ കുവൈത്ത് ഫഹാഹീൽ യൂനിറ്റി സെന്ററിൽ ഒരുക്കിയ ഇഫ്താർ സംഗമം അസോസിയേഷൻ രക്ഷാധികാരിയും സാമൂഹിക പ്രവർത്തകനുമായ ബഷീർ ബാത്ത ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് റഷീദ് ഉള്ള്യേരി അധ്യക്ഷത വഹിച്ചു.
ശിഹാബ് മാസ്റ്റർ നീലഗിരി റമദാൻ സന്ദേശം കൈമാറി. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ഡെപ്യൂട്ടി കൺട്രി ഹെഡ് ഷാഹിൽ, ലുലു ഹൈപ്പർ ദജീജ് ജനറൽ മാനേജർ മൊയ്തീൻ കുട്ടി എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു. രക്ഷാധികാരികളായ റഹൂഫ് മഷ്ഹൂർ, പ്രമോദ്, നിയാർക് കുവൈത്ത് ചാപ്റ്റർ ചെയർമാൻ എം.എ. അബ്ദുൽ ബഷീർ, കോഴിക്കോട് ജില്ല അസോസിയേഷൻ പ്രസിഡന്റ് റിജിൻ രാജ്, ഹമീദ് കേളോത്ത് എന്നിവർ ആശംസ നേർന്നു.
ഫഹാഹീൽ ഏരിയ കൺവീനർ സാദിഖ് തൈവളപ്പിൽ, ഭാരവാഹികളായ അതുൽ ഒരുവമ്മൽ, വിജിൽ കീഴരിയൂർ, കൺവീനർമാരായ മൻസൂർ മുണ്ടോത്ത്, മനോജ് കുമാർ കാപ്പാട്, ഷമീം മണ്ടോളി, റയീസ് സാലിഹ്, ജഗത് ജ്യോതി, ജോജി വർഗീസ്, റഷാദ് കൊയിലാണ്ടി, സയിദ് ഹാഷിം, എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി റിഹാബ് തൊണ്ടിയിൽ സ്വാഗതവും ട്രഷറർ സാഹിർ പുളിയഞ്ചേരി നന്ദിയും പറഞ്ഞു. സാധാരണ നോമ്പുതുറ വിഭവങ്ങളോടൊപ്പം ഇറച്ചിപ്പത്തിരിയും നാടൻ പഴംപൊരിയും നെയ്ച്ചോറും ചിക്കൻ കുറുമയും ഫ്രഷ് വത്തക്ക ജ്യൂസും നൽകി കൊയിലാണ്ടിയുടെ ഭക്ഷണപ്പെരുമ ഇഫ്താർ സംഗമത്തിൽ ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.