കെ.ടി.എം.സി.സി ടാലന്റ് ടെസ്റ്റ്: അഹമ്മദി ചർച്ച് ഓഫ് ഗോഡ് ജേതാക്കൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.ടി.എം.സി.സി ) സംഘടിപ്പിച്ച ടാലന്റ് ടെസ്റ്റിൽ അഹമ്മദി ചർച്ച് ഗോഡ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം സെൻറ് പീറ്റേഴ്സ് സി.എസ്.ഐ ചർച്ചും, സെന്റ് തോമസ് ഇവാൻജെലിക്കൽ ചർച്ചും കരസ്ഥമാക്കി.
30 സഭകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 500ൽ പരം മത്സരാഥികൾ ടാലന്റ് ടെസ്റ്റിൽ പങ്കെടുത്തു. 15 വ്യത്യസ്ത വേദികളിലായി 20 പരം മത്സരങ്ങൾ നടന്നു. നാഷനൽ ഇവാൻജെലിക്കൽ കോമ്പൗണ്ടിൽ നടന്ന പൊതുസമ്മേളനം അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്റ്റിക് സൂപ്രന്റ് റവ ടി.ജെ. സാമുവേൽ ഉദ്ഘാടനം ചെയ്തു.
‘പ്രതിഭ സംഗമം’ എന്ന പ്രത്യേക പ്രസിദ്ധീകരണം കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പ്രകാശനം ചെയ്തു. സമാപന സമ്മേളനത്തിൽ പ്രേംകുമാർ സമ്മാനദാനം നിർവഹിച്ചു. കെ.ടി.എം.സി.സി പ്രസിഡന്റ് വിനോദ് കുര്യൻ അധ്യക്ഷത വഹിച്ചു. അജോഷ് മാത്യു, ഷിബു വി. സാം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.