പ്രധാനമന്ത്രിക്കെതിരെ പാർലമെൻറിൽ രഹസ്യ കുറ്റവിചാരണ
text_fieldsകുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹിനെതിരെ മൂന്ന് എം.പിമാർ സമർപ്പിച്ച കുറ്റവിചാരണ പ്രമേയത്തിൻമേലുള്ള ചർച്ച പാർലമെൻറിൽ നടന്നു. സർക്കാറിെൻറ ആവശ്യപ്രകാരം രഹസ്യമായാണ് സഭയിൽ ചർച്ച നടന്നത്.
വോട്ടിങ്ങിൽ ചർച്ച രഹസ്യമായി നടത്തുന്നതിന് അംഗീകാരം ലഭിച്ചതായി നീതിന്യായ–പാർലമെൻററികാര്യമന്ത്രി ഡോ. ഫാലിഹ് അൽ അസബ് സഭയെ അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് പാർലമെൻറ് ഹാളിൽനിന്ന് സന്ദർശകരായെത്തിയ പൊതുജനങ്ങളെ മുഴുവൻ ഒഴിപ്പിക്കാൻ സ്പീക്കർ മർസൂഖ് അൽ ഗാനിം നിർദേശം നൽകി. വിവിധ വകുപ്പുകളിൽ നടക്കുന്ന കെടുകാര്യസ്ഥതകളും സർക്കാറിെൻറ സ്വദേശിവിരുദ്ധ തീരുമാനങ്ങളും വിഷയമാക്കി എം.പിമാരായ ഡോ. വലീദ് അൽ തബ്തബാഇ, മുഹമ്മദ് അൽ മുതൈർ, ശുഐബ് അൽ മുവൈസരി എന്നിവരാണ് പ്രധാനമന്ത്രിക്കെതിരെ കുറ്റവിചാരണക്ക് നോട്ടീസ് നൽകിയത്.
ഭരണഘടന കോടതി വിധിയിലൂടെ പാർലമെൻറ് അംഗത്വം നഷ്ടപ്പെട്ട മർസൂഖ് അൽ ഖലീഫയായിരുന്നു കുറ്റവിചാരണ പ്രമേയത്തിൽ നേരത്തെ ഒപ്പുവെച്ചിരുന്നത്. ഇദ്ദേഹത്തിെൻറ എം.പി സ്ഥാനം നഷ്ടപ്പെട്ടതോടെയാണ് ശുഐബ് അൽ മുവൈസരി കുറ്റവിചാരണക്കാരോടൊപ്പം ചേർന്നത്. അതിനിടെ, വിവിധ കേസുകളിൽ ഉൾപ്പെട്ടതുകാരണം ചില എം.പിമാരുടെ പാർലമെൻററി സുരക്ഷ എടുത്തു മാറ്റണമെന്ന ആവശ്യം സഭ തള്ളി. പാർലമെൻറ് കൈയേറ്റ കേസിലുൾപ്പെട്ട ഡോ. വലീദ് അൽ തബ്തബാഇ, സമാന്തര തെരഞ്ഞെടുപ്പ് നടത്തിയ കേസിലുൾപ്പെട്ട മുബാറക് അൽ ഹജ്റുഫ്, മുബാറക് അൽ ഹരീസ്, മുഹമ്മദ് അൽ ഹദിയ എന്നീ എം.പിമാരുടെ പാർലമെൻററി സുരക്ഷ ഒഴിവാക്കണമെന്ന ആവശ്യമാണ് സഭ നിരാകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.