കുവൈത്ത്-അഫ്ഗാൻ മത്സരം ഇന്ന്; ജയം അനിവാര്യം
text_fieldsകുവൈത്ത് ടീം പരിശീലനത്തിൽ
കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാൾ യോഗ്യത റൗണ്ടിൽ അവസാന മൽസരത്തിൽ ചൊവ്വാഴ്ച കുവൈത്ത് അഫ്ഗാനിസ്ഥാനെ നേരിടും. വൈകീട്ട് കുവൈത്തിലെ സബാഹ് അൽ സാലിം സ്റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പ് യോഗ്യതക്കായുള്ള മൂന്നാം റൗണ്ടിൽ പ്രവേശിക്കാൻ കുവൈത്തിന് ചൊവ്വാഴ്ച ജയം അനിവാര്യമാണ്. ആദ്യ കളിയിൽ അഫ്ഗാനിസ്താനെ തോൽപിച്ചതും ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യവും കുവൈത്തിന് അനുകൂലമാണ്. അവസാന മത്സരം വിജയിച്ച് മൂന്നാം റൗണ്ടിൽ പ്രവേശിക്കാനാകും കുവൈത്തിന്റെ ശ്രമം.
അതേസമയം, അഫ്ഗാനിസ്താനും അവസാന മത്സരം നിർണായകമാണ്. കുവൈത്തിനെ മറികടന്നാൽ അഫ്ഗാനിസ്താനും മൂന്നാം റൗണ്ട് ഉറപ്പാക്കാം. ഇതേ ഗ്രൂപ്പിലെ ഇന്ത്യ-ഖത്തർ മത്സരവും കുവൈത്തിനെയും അഫ്ഗാനിസ്ഥാനെയും ബാധിക്കും. ഖത്തറിനെതിരെ വിജയിക്കാനായാൽ ഇന്ത്യക്ക് രണ്ടാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാം. മുഴുവൻ കളികളും വിജയിച്ച ഖത്തർ ഇതിനകം ഗ്രൂപ്പ് ജേതാക്കളായി മൂന്നാം റൗണ്ട് ഉറപ്പാക്കിയിട്ടുണ്ട്. കുവൈത്തും ഇന്ത്യയും അഫ്ഗാനിസ്താനും ഖത്തറും ഉൾപ്പെടുന്ന ഗ്രൂപ്പിൽ രണ്ടു ടീമുകൾക്ക് ഏഷ്യൻ കപ്പിലേക്ക് നേരിട്ട് യോഗ്യത കിട്ടുമെന്നതിനാൽ ഈ നിലയിലും അവസാന മത്സരം ഖത്തർ ഒഴികെയുള്ള രാജ്യങ്ങൾക്ക് നിർണായകമാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.