സൗഹൃദ-സഹകരണ ഉടമ്പടിയിൽ ഒപ്പുവെച്ച് കുവൈത്ത്
text_fieldsഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ-അഹമ്മദ് അസ്സബാഹ് ജകാർത്തയിൽ നടന്ന ചടങ്ങിൽ സൗഹൃദ-സഹകരണ ഉടമ്പടിയിൽ ഒപ്പുവെച്ചപ്പോൾ
കുവൈത്ത് സിറ്റി: തെക്കുകിഴക്കൻ ഏഷ്യയിലെ സൗഹൃദ-സഹകരണ ഉടമ്പടിയിൽ ഒപ്പുവെച്ച് കുവൈത്ത്. ജകാർത്തയിൽ നടന്ന ചടങ്ങിൽ രാജ്യത്തെ പ്രതിനിധാനം ചെയ്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ-അഹമ്മദ് അസ്സബാഹാണ് ഉടമ്പടിയിൽ ഒപ്പുവെച്ചത്.
പരമാധികാരം, പ്രാദേശിക സമഗ്രത, പരസ്പരം ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കൽ എന്നിവ അടിസ്ഥാനമാക്കി രാജ്യാന്തര ബന്ധങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ഒരുകൂട്ടം മാർഗനിർദേശങ്ങളുമായി 1976ൽ സ്ഥാപിതമായതാണ് സൗഹൃദ-സഹകരണ ഉടമ്പടി (ടി.എ.സി). ഇന്തോനേഷ്യ, തായ്ലൻഡ്, മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ എന്നിവ ഉൾപ്പെടുന്ന അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസിലെ 10 അംഗരാജ്യങ്ങളെ കൂടാതെ തെക്കുകിഴക്കൻ ഏഷ്യയിൽ ഇല്ലാത്ത രാജ്യങ്ങളും കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.
കുവൈത്തിനൊപ്പം പനാമയും സെർബിയയും ഉടമ്പടിയിൽ ഒപ്പുവെച്ചതോടെ ഇതിൽ ഉൾപ്പെട്ട രാജ്യങ്ങളുടെ എണ്ണം 54 ആയി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.