പൂർണ ഡിജിറ്റൽവത്കരണ ലക്ഷ്യവുമായി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഡിജിറ്റൽ സാങ്കേതികവിദ്യകൾ വർധിപ്പിച്ച് എല്ലാ മേഖലകളിലും തൊഴിൽ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ പൂർണതയിലെത്തിക്കുമെന്ന് സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്നോളജി (സി.എ.ഐ.ടി) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. അമ്മാർ അൽ ഹുസൈനി പറഞ്ഞു. ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അൽ ഹുസൈനി.
'പുതിയ കുവൈത്ത് 2035'വിഷനിൽ പ്രധാനമായ ഒന്നാണ് ഡിജിറ്റൽ വത്കരണം. വിപുലമായ ഡിജിറ്റൽ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് സർക്കാരും സ്വകാര്യ മേഖലകളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽവത്കരണത്തിലൂടെ ബാങ്കിങ്, സാമ്പത്തിക മേഖലകളെ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ സമ്മേളനം ചർച്ച ചെയ്തു.
കമ്പനികളിലെ ഡിജിറ്റൽ പരിവർത്തനത്തെ ഉൾക്കൊള്ളാൻ ആളുകളെ പരിശീലിപ്പിക്കേണ്ടത് പ്രധാനമാണെന്ന് സി.എ.ഐ.ടിയിലെ പരിശീലന ഉപദേഷ്ടാവ് ഡോ. അൻവർ അൽ ഹർബി പറഞ്ഞു.
സമയവും പരിശ്രമവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഒരു പ്ലാറ്റ്ഫോമിനു കീഴിൽ നിരവധി സേവനം നൽകുന്ന സർക്കാറിന്റെ ആപ്ലിക്കേഷൻ സഹേൽ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.