കുവൈത്ത്: വാനിൽ വിസ്മയം തീർത്ത് വിമാനങ്ങൾ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തിന്റെ 63ാമത് ദേശീയ ദിനവും 33ാമത് വിമോചന ദിനവും ആഘോഷിച്ച് കുവൈത്ത് വ്യോമസേനയും ആഭ്യന്തര മന്ത്രാലയം പൊലീസ് പട്രോളിങ് വിമാനങ്ങളും ഹെലികോപ്ടറുകളും.
തിങ്കളാഴ്ച കുവൈത്ത് ടവറിനു സമീപത്ത് ഇവ നടത്തിയ പരേഡ് രാജ്യത്തിന് മഹത്തായ ആശംസകൾ അർപ്പിക്കുന്നതായി. വിവിധ പ്രായവിഭാഗങ്ങളിൽ നിന്നുള്ള കാണികളെ ഒരുപോലെ രസിപ്പിക്കുന്ന പ്രകടനങ്ങളുമായി വിമാനങ്ങൾ ആകാശം നിറഞ്ഞു.
പ്രതിരോധ മന്ത്രാലയത്തിന്റെ എഫ്-18 യുദ്ധവിമാനങ്ങളും ആഭ്യന്തര മന്ത്രാലയത്തിന്റെ കാരക്കൽ, ഡൗഫിൻ, യൂറോകോപ്ടർ പൊലീസ്, കോസ്റ്റ്ഗാർഡ് വിമാനങ്ങളും പരേഡിൽ പങ്കെടുത്തു.
ക്രൂരമായ അധിനിവേശത്തിൽ നിന്നുള്ള മോചനത്തിന് കുവൈത്ത് ജനത നടത്തിയ ധീരമായ പോരാട്ടത്തിന്റെ ത്യാഗത്തെയാണ് പരേഡ് അനുസ്മരിപ്പിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സ്റ്റാഫ് ഹമദ് അൽ സഖർ അനുസ്മരിച്ചു.
ദേശീയ ആഘോഷങ്ങളുടെ ഭാഗമായി സായുധ സേന ആയുധങ്ങളുടെയും സൈനിക ഉപകരണങ്ങളുടെയും പ്രദർശനവും സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.