കുവൈത്ത് വിമാനത്താവളം: പ്രവർത്തന ശേഷി വർധിപ്പിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ പ്രവർത്തന ശേഷി വർധിപ്പിക്കണമെന്ന വിമാനക്കമ്പനികളുടെയും ട്രാവൽ ആൻഡ് ടൂറിസം അസോസിയേഷെൻറയും ആവശ്യം അംഗീകരിച്ചില്ല. നേരത്തേ പ്രഖ്യാപിച്ചതുപോലെ ജനുവരി അവസാനം വരെ 30 ശതമാനം ശേഷിയിൽതന്നെ തുടരാനാണ് തീരുമാനം. പല യൂറോപ്യൻ രാജ്യങ്ങളിലും കോവിഡ് രണ്ടാം തരംഗ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിമാന സർവിസുകളുടെ എണ്ണം വർധിപ്പിക്കേണ്ടെന്ന് കുവൈത്ത് തീരുമാനിച്ചത്. കുവൈത്തിൽ കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച വാണിജ്യ വിമാന സർവിസുകൾ ആഗസ്റ്റ് ഒന്നിനാണ് പുനരാരംഭിച്ചത്. മൂന്നുഘട്ടങ്ങളിലായി സർവിസുകളുടെ എണ്ണം പൂർവസ്ഥിതിയിലാക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. നിലവിൽ 30 ശതമാനം ശേഷിയിലാണ് വിമാനത്താവളത്തിെൻറ പ്രവർത്തനം.
രണ്ടാം ഘട്ടത്തിൽ 60 ശതമാനമായും മൂന്നാം ഘട്ടത്തിൽ പൂർണതോതിലായും വർധിപ്പിക്കും. ഗൾഫ്, യൂറോപ്യൻ സെക്ടറുകളിലേക്ക് ആണ് ഇപ്പോൾ കൂടുതൽ സർവിസുകൾ ഉള്ളത്. പ്രതിദിനം 100 സർവിസുകളാണ് കുവൈത്ത് വിമാനത്താവളം വഴി ഓപറേറ്റ് ചെയ്യുന്നത്.ഇതിൽ 80 ശതമാനം കുവൈത്ത് യൂറോപ്പ് സെക്ടറിലാണ്. കോവിഡ് വ്യാപനം കൂടുതലുള്ള 34 രാജ്യങ്ങളിൽനിന്ന് വിമാന സർവിസുകൾക്കു കുവൈത്ത് ഇതുവരെ അനുമതി നൽകിയിട്ടില്ല.ഇക്കാര്യത്തിൽ കുവൈത്ത് എയർവേസും ജസീറ എയർവേസും കർമ പദ്ധതി സമർപ്പിച്ചിരുന്നു. നിർദേശം പഠിക്കുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നെങ്കിലും ഇതിൽ തീരുമാനമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.