കുവൈത്ത് വിമാനത്താവളം ഈമാസം 17 മുതൽ 24 മണിക്കൂർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം നവംബർ 17 മുതൽ 24 മണിക്കൂറും പ്രവർത്തിക്കും. കമേഴ്സ്യൽ വിമാനങ്ങൾ നിലവിൽ രാത്രി സർവിസ് നടത്തുന്നില്ല. രാത്രി 10നും പുലർച്ച നാലിനുമിടയിലാണ് നിലവിൽ കമേഴ്സ്യൽ വിമാനങ്ങൾ സർവിസ് നടത്താത്തത്. ആവശ്യമായ ആരോഗ്യ പ്രതിരോധ നടപടികളും വേണ്ടത്ര ജീവനക്കാരെയും ഏർപ്പെടുത്തിയാൽ മുഴുവൻ സമയം പ്രവർത്തിക്കുന്നതിന് എതിർപ്പില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ആവശ്യമായ ജീവനക്കാരെ അനുവദിക്കാൻ നാസും കുവൈത്ത് എയർവേസും തയാറായിട്ടുണ്ട്. വിമാന സർവിസ് വേണ്ടത്രയില്ലാത്തതിനാൽ വിമാനക്കമ്പനികളുടെ പക്കൽ റിസർവ് ജീവനക്കാർ ഏറെയുണ്ട്.
17 മുതൽ വിമാനത്താവളം മുഴുവൻ സമയവും പ്രവർത്തിക്കുമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ എൻജിനീയർ സുലൈമാൻ അൽ ഫൗസാൻ ആണ് അറിയിച്ചത്. ആരോഗ്യ മന്ത്രാലയത്തിെൻറ അന്തിമ അനുമതി അടുത്ത ദിവസം ലഭിച്ചേക്കും. പ്രവർത്തന സമയം വർധിപ്പിക്കുന്നുവെങ്കിലും വിമാനങ്ങളുടെ എണ്ണം ഇപ്പോൾ വർധിപ്പിക്കില്ല.
30 ശതമാനം ശേഷിയിലാണ് കുവൈത്ത് വിമാനത്താവളം ഇപ്പോൾ പ്രവർത്തിക്കുന്നത്. പ്രതിദിനം 100 വിമാന സർവിസുകളാണ് പരമാവധി ഉണ്ടാവുക. ആഗസ്റ്റ് ഒന്നിന് കമേഴ്സ്യൽ വിമാന സർവിസ് ആരംഭിച്ച ശേഷം ഇൗ നില തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.