സ്മാർട്ടാവാൻ കുവൈത്ത് വിമാനത്താവളം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രികരുടെ ബയോമെട്ര ിക് വിവരങ്ങൾ പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്തുന്നു. കുവൈത്ത് എയർവേസ് ടെർമ ിനലിൽ ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ മൂന്നുമാസം നടപ്പാക്കും. വിജയകരമെന് നുകണ്ടാൽ സ്ഥിരമായി സംവിധാനിക്കും. യാത്രികരുടെ മുഖം സ്ക്രീൻ ചെയ്യുന്നതോടെ വ്യക്തിഗത വിവരങ്ങളും വിമാനം സംബന്ധിച്ചുള്ള വിവരങ്ങളുടെ ഉൾപ്പെടെ ലഭ്യമാവുമെന്ന് വ്യോമയാന വകുപ്പ് മേധാവി യൂസുഫ് അൽ ഫൗസാൻ പറഞ്ഞു. ഉപഭോക്താക്കൾക്ക് നൽകിവരുന്ന സേവനങ്ങൾ മെച്ചപ്പെടുത്താൻ കുവൈത്ത് സിവിൽ വ്യോമയാന വകുപ്പ് നടപ്പാക്കുന്ന ബഹുവിധ പദ്ധതികളുടെ ഭാഗമാണ് ബയോമെട്രിക് സ്ക്രീനിങ്.
ബാഗേജ് തൂക്കം പരിശോധിക്കൽ, പ്രവേശനകവാടത്തിലെ സ്വീകരണം, ബാഗേജ് ഏറ്റുവാങ്ങൽ എന്നിവ കൂടുതൽ എളുപ്പവും ഫലപ്രദവുമാക്കും. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രികർക്ക് രാജ്യത്തെ കുറിച്ചുള്ള മതിപ്പും വിമാനത്താവളത്തിലെ സേവനത്തെ കുറിച്ചുള്ള സംതൃപ്തിയും വർധിപ്പിക്കാനുതകുന്ന പരിഷ്കരണങ്ങൾ നടപ്പാക്കാനാണ് തീരുമാനം. ഇക്കാര്യത്തിൽ രാജ്യാന്തര തലത്തിൽ പ്രസിദ്ധിയാർജിച്ച വിമാനത്താവളങ്ങളുടെ മാതൃക പിൻപറ്റും.
കുവൈത്ത് എയർവേസ് ന്യൂയോർക്കിലേക്ക് നേരിട്ടുള്ള സർവിസ് ഇൗമാസം ആരംഭിക്കും
കുവൈത്ത് സിറ്റി: കുവൈത്ത് എയർവേസ് ന്യൂയോർക്കിലേക്ക് നേരിട്ടുള്ള വിമാന സർവിസ് ഇൗ മാസം ആരംഭിക്കും. കുവൈത്തിലെത്തുന്ന അമേരിക്കൻ സംഘം നാലാം ടെർമിനലിലെ സുരക്ഷ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പരിശോധിച്ച് അംഗീകാരം നൽകുന്നതോടെ ന്യൂയോർക് സർവിസ് ആരംഭിക്കാനാവും.
അമേരിക്കയിലേക്ക് സർവിസുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സിവിൽ ഏവിയേഷൻ വകുപ്പും കുവൈത്ത് എയർവേസും അമേരിക്കൻ വിഭാഗവുമായി ധാരണയിലെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.