കുവൈത്ത് അന്താരാഷ്ട്ര എയർപോർട്ട്: ടെർമിനൽ-രണ്ട് നിർമാണം പുരോഗമിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര എയർപോർട്ടിലെ രണ്ടാമത്തെ ടെർമിനൽ നിർമാണ പ ്രവൃത്തി ത്വരിതഗതിയിൽ പുരോഗമിക്കുന്നതായി പൊതുസേവന വിഭാഗം മിനിസ്റ്റീരിയൽ കമ ്മിറ്റി വാർത്തക്കുറിപ്പിൽ അറിയിച്ചു. 36 ശതമാനത്തോളം പ്രവൃത്തികൾ പൂർത്തീകരിച്ചുകഴ ിഞ്ഞു. 2023ൽ ടെർമിനൽ-രണ്ട് പൂർണമായും പ്രവർത്തനസജ്ജമാകുമെന്നും അധികൃതർ വാർത്തക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. നിശ്ചിത സമയത്തിനകം പൂർത്തീകരിക്കേണ്ട പ്രവൃത്തികളിൽ കേവലം 0.3 ശതമാനം മാത്രമാണ് ഇനി നടക്കേണ്ടതായിട്ടുള്ളത്. രാജ്യത്തെ എല്ലാ മന്ത്രാലയങ്ങളും സംയുക്ത സഹകരണത്തോടെ നിശ്ചിത സമയത്തുതന്നെ ടെർമിനൽ-രണ്ട് പൂർത്തീകരിക്കുന്നതിനായി വലിയ പ്രാധാന്യമാണ് നൽകുന്നത്.
പൂർണമായും ഉപയോഗയോഗ്യമാക്കി, അമീർ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിെൻറ ആഗ്രഹംപോലെ കുവൈത്തിനെ രാജ്യാന്തര വ്യവസായിക വാണിജ്യ ഹബ് ആക്കി മാറ്റുകയാണ് ലക്ഷ്യമെന്നും പൊതുസേവന വിഭാഗം മിനിസ്റ്റീരിയൽ കമ്മിറ്റി വ്യക്തമാക്കി. അമീറിെൻറ കാഴ്ചപ്പാടുകളും നിർദേശങ്ങളും സമന്വയിപ്പിച്ച് തയാറാക്കുന്ന പദ്ധതികൾ രാജ്യത്തിെൻറ മുഖച്ഛായ തന്നെ മാറ്റുെമന്നും പൊതുസേവന വിഭാഗം അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.
രാജ്യത്തെ അന്താരാഷ്ട്ര എയർപോർട്ടിെൻറ കാതലായി മാറുന്ന ടെർമിനൽ-രണ്ട് യാഥാർഥ്യമാകുന്നതോടെ കുവൈത്ത് രാജ്യാന്തര തലത്തിൽ വ്യോമയാന ഗതാഗതരംഗത്ത് വൻകുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ ശൈഖ് സൽമാൻ സബാഹ് സലിം അൽ ഹുമൗദ് അൽ സബാഹ് പറഞ്ഞു.
രാജ്യത്തിെൻറ അഭിമാനപദ്ധതികളിലൊന്നായ പദ്ധതി പൂർത്തീകരിക്കുന്നതോടെ വർഷവും 25 മില്യൺ യാത്രക്കാർക്ക് സൗകര്യമൊരുക്കാനാകുമെന്ന കാര്യത്തിൽ സംശയമില്ല. എയർപോർട്ട് വികസനവുമായി ബന്ധപ്പെട്ട് മറ്റു മന്ത്രിമാർക്കൊപ്പം ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വാണിജ്യ-വ്യവസായ മന്ത്രി ഖാലിദ് അൽ റൗദാനിെൻറ പേര് പറയാതിരിക്കാനാവില്ലെന്നും ശൈഖ് സൽമാൻ സബാഹ് സലിം അൽ ഹുമൗദ് അൽ സബാഹ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.