Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്​...

കുവൈത്ത്​ വിമാനത്താവളം: ഇന്നുമുതൽ 24 മണിക്കൂർ പ്രവർത്തിച്ചേക്കും

text_fields
bookmark_border
കുവൈത്ത്​ വിമാനത്താവളം: ഇന്നുമുതൽ 24 മണിക്കൂർ പ്രവർത്തിച്ചേക്കും
cancel

കുവൈത്ത്​ സിറ്റി: കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളം നവംബർ 17 മുതൽ 24 മണിക്കൂറും പ്രവർത്തിച്ചേക്കും. വാണിജ്യ വിമാനങ്ങൾ നിലവിൽ രാത്രി സർവിസ്​ നടത്തുന്നില്ല. രാത്രി 10നും പുലർച്ച നാലിനുമിടയിലാണ്​ നിലവിൽ വാണിജ്യ വിമാനങ്ങൾ സർവിസ്​ നടത്താത്തത്​. 17 മുതൽ വിമാനത്താവളം മുഴുവൻ സമയവും പ്രവർത്തിക്കുമെന്ന്​ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ എൻജിനീയർ സുലൈമാൻ അൽ ഫൗസാനാണ്​ അറിയിച്ചത്​.

ആരോഗ്യ മന്ത്രാലയത്തി​െൻറ അന്തിമ അനുമതിക്ക്​ കാത്തിരിക്കുകയാണ്​. ആവശ്യമായ ആരോഗ്യ പ്രതിരോധ നടപടികളും വേണ്ടത്ര ജീവനക്കാരെയും ഏർപ്പെടുത്തിയാൽ മുഴുവൻ സമയം ​പ്രവർത്തിക്കുന്നതിന്​ എതിർപ്പില്ലെന്ന് നേരത്തേ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതനുസരിച്ച്​ ആവശ്യമായ ക്രമീകരണങ്ങൾ വരുത്തിയതായാണ്​ വിവരം. ആവശ്യമായ ജീവനക്കാരെ അനുവദിക്കാൻ നാസും കുവൈത്ത്​ എയർവേസും തയാറായിട്ടുണ്ട്‌.

വിമാന സർവിസ്​ വേണ്ടത്രയില്ലാത്തതിനാൽ വിമാനക്കമ്പനികളുടെ പക്കൽ റിസർവ്​ ജീവനക്കാർ ഏറെയുണ്ട്​. പ്രവർത്തന സമയം വർധിപ്പിക്കുന്നുവെങ്കിലും വിമാനങ്ങളുടെ എണ്ണം ഇപ്പോൾ വർധിപ്പിക്കില്ല. 30 ശതമാനം​ ശേഷിയിലാണ്​ വിമാനത്താവളം ഇപ്പോൾ പ്രവർത്തിക്കുന്നത്​. പ്രതിദിനം 100 വിമാന സർവിസുകളാണ്​ പരമാവധി ഉണ്ടാവുക. ആഗസ്​റ്റ്​ ഒന്നിന്​ ​വാണിജ്യ വിമാന സർവിസ്​ ആരംഭിച്ച ശേഷം ഇൗ നില തുടരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Airport
Next Story