കുവൈത്ത് വിമാനത്താവളം: പ്രതിദിന യാത്രക്കാരുടെ പരിധി 5000 ആക്കി ഉയർത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രതിദിന യാത്രക്കാരുടെ പരിധി 3500ൽനിന്ന് 5000 ആക്കി ഉയർത്തി. വിവിധ രാജ്യങ്ങളിലേക്ക് വിമാന സർവിസ് പുനരാരംഭിച്ചതിനോട് അനുബന്ധമായാണ് യാത്രക്കാരുടെ പരമാവധി പരിധി ഉയർത്തിയത്.
വ്യോമയാന വകുപ്പിെൻറ സർക്കുലറിന് ബുധനാഴ്ച മുതൽ പ്രാബല്യമുണ്ട്. വിമാന സർവിസുകളുടെ പരിധിയും ഉയർത്തിയിട്ടുണ്ട്.ഒരു ദിവസം 67 വിമാനങ്ങൾക്ക് സർവിസ് നടത്താനാണ് ഇപ്പോൾ അനുമതി നൽകിയിട്ടുള്ളതെന്ന് വ്യോമയാന വകുപ്പ് മേധാവി യൂസുഫ് അൽ ഫൗസാൻ പറഞ്ഞു. ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾക്ക് വിധേയമായി മാത്രമേ യാത്രക്കാരെ അനുവദിക്കൂ. ആഗസ്റ്റ് ഒന്നുമുതലാണ് വിദേശികൾക്ക് കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
ഇത് പ്രാബല്യത്തിലാകുന്ന മുറക്ക് വിമാന സർവിസുകളുടെ എണ്ണവും യാത്രക്കാരുടെ പരിധിയും ഉയർത്തിയേക്കും. കുവൈത്തിൽ സാധുവായ ഇഖാമയുള്ള വിദേശികൾക്ക് ജോലി ഏതാണെന്ന് പരിഗണിക്കാതെ തന്നെ വരാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.കുവൈത്ത് അംഗീകരിച്ച വാക്സിൻ രണ്ട് ഡോസ് എടുത്തിരിക്കണം എന്ന് മാത്രമാണ് നിബന്ധനയായി വെച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.