കുവൈത്ത് വിമാനത്താവളത്തിലെ എയർ നാവിഗേഷൻ വികസിപ്പിക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ നാവിഗേഷൻ സംവിധാനം വികസിപ്പിക്കും. ഇതിന്റെ ഭാഗമായി ഇറ്റലിയിലെ ലിയോനാർഡോ എയ്റോസ്പേസ് കമ്പനിയുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) 6.68 മില്യന്റെ കരാറിൽ ഒപ്പുെവച്ചു.
കരാര്‍ പ്രകാരം അതിനൂതന റഡാർ സംവിധാനങ്ങൾ ഇറ്റാലിയന്‍ കമ്പനി വിമാനത്താവളത്തില്‍ സ്ഥാപിക്കും. കുവൈത്ത് എയർപോർട്ടിലെ എയർ നാവിഗേഷൻ സംവിധാനം മെച്ചപ്പെടുത്താനും സുഗമമാക്കാനും പുതിയ റഡാർ സംവിധാനം സഹായിക്കുമെന്ന് ഡി.ജി.സി.എ ഡയറക്ടർ സാദ് അൽ ഒതൈബി പറഞ്ഞു. എയര്‍ നാവിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുന്നതിനായി നിരന്തരശ്രമങ്ങള്‍ നടക്കുന്നുണ്ട്.
ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ (ഐ.സി.എ.ഒ) മാനദണ്ഡങ്ങള്‍ക്കനുസൃതമായി, സുരക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും വ്യോമഗതാഗത സംവിധാനങ്ങളില്‍ ഉയര്‍ന്ന നിലവാരം കൈവരിക്കുന്നതിനുമാണ് നിലവില്‍ ഊന്നല്‍ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജീവനക്കാര്‍ക്കുള്ള പരിശീലനം, പരിപാലനം, സാങ്കേതിക പിന്തുണ തുടങ്ങിയവയും കരാറിന്റെ ഭാഗമാണെന്ന് അൽ ഒതൈബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.