കുവൈത്ത് വിമാനത്താവളത്തിൽ മെഡിക്കൽ സർട്ടിഫിക്കറ്റ്; ഉത്തരവ് മരവിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: മാർച്ച് എട്ടുമുതൽ കുവൈത്തിലേക്ക് വരുന്ന പത്ത് രാജ്യങ്ങളില്‍ നിന്നുള്ള വിദേശികൾ കോവിഡ് -19 വൈറസ് ബാധയില്ലെന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് മരവിപ്പിച്ചു. പ്രധാനമന്ത്രി ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ അധ്യക്ഷതയിൽ വ്യാഴാഴ്ച വൈകീട്ട് ചേർന്ന കുവൈത ്ത് മന്ത്രിസഭാ യോഗത്തിേൻറതാണ് തീരുമാനം. അതത് രാജ്യങ്ങളിലെ കുവൈത്ത് എംബസി അംഗീകൃത ഹെൽത്ത് സെൻററുകളിൽനിന്നാണ് കൊറോണ വൈറസ് ബാധിതരല്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സ്വന്തമാക്കണമെന്നായിരുന്നു
നേരത്തേ വ്യോമയാന മന്ത്രാലയം ഉത്തരവിട്ടിരുന്നത്. തൊഴില്‍ രംഗത്ത് പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്നതിനാലാണ് ഉത്തരവ് മരവിപ്പിച്ചതെന്നാണ് സൂചന. തൊഴില്‍ മേഖലയെ ബാധിക്കാത്ത തരത്തില്‍ പുതിയൊരു നിർദേശം പുറപ്പെടുവിക്കുന്നത് ആലോചനയിലുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നുവെങ്കിലും അതുസംബന്ധിച്ച് വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ഇന്ത്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ഇൗജിപ്ത്, സിറിയ, അസർബൈജാൻ, തുർക്കി, ശ്രീലങ്ക, ജോർജിയ, ലബനാൻ എന്നീ രാജ്യക്കാർ വിമാനത്താവളത്തിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കുവൈത്ത് വ്യോമയാന മന്ത്രാലയത്തിെൻറ ഉത്തരവ് പ്രവാസികളിൽ വലിയ ആശങ്കക്ക് വഴിവെച്ചിരുന്നു.
അതത് രാജ്യങ്ങളിലെ കുവൈത്ത് എംബസി അംഗീകൃത ഹെൽത് സെൻററുകളിൽനിന്നാണ് കൊറോണ വൈറസ് ബാധിതരല്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സ്വന്തമാക്കേണ്ടിയിരുന്നത്. ഇന്ത്യയിൽ കുവൈത്ത് എംബസി അംഗീകൃത മെഡിക്കൽ സെൻററുകളിലൊന്നും വൈറസ് പരിശോധന സൗകര്യമില്ല. പൊതുമേഖലയിലെ വിരലിലെണ്ണാവുന്ന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളിൽ മാത്രമാണ് ഇന്ത്യയിൽ വൈറസ് പരിശോധന സൗകര്യമുള്ളത്. ഇവിടെ രോഗം സംശയിക്കുന്ന കേസുകളിൽ മാത്രമേ പരിശോധിക്കൂ. പരിശോധന ഫലം വരാൻ സമയമെടുക്കുകയും ചെയ്യും. ഇതുകാരണം ഇപ്പോൾ നാട്ടിലുള്ളവർക്ക് മാർച്ച് എട്ടുമുതൽ കുവൈത്തിലേക്ക് വരാൻ കഴിയാത്ത സ്ഥിതിയുണ്ടായിരുന്നു. ഇതാണ് വ്യാഴാഴ്ചത്തെ കുവൈത്ത് മന്ത്രിസഭാ തീരുമാനത്തോടെ മാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.