കുവൈത്ത് എയർവേസിന് പുതിയ വിമാനമെത്തി
text_fieldsകുവൈത്ത് സിറ്റി: ആകാശയാത്രയിൽ പുതുകുതിപ്പിനൊരുങ്ങി കുവൈത്ത് എയർവേസ്. കുവൈത്ത് എയർവേസിന് മുതൽകൂട്ടായി ‘ബർഗാൻ’ എന്ന എയർബസ് എ 320 നിയോ വിമാനം കൂടി എത്തി. കുവൈത്ത് എയർവേയ്സിന്റെ തരത്തിലുള്ള ഒമ്പതാമത്തെ വിമാനമാണിത്. വാണിജ്യാടിസ്ഥാനത്തിൽ ഇത് സർവിസ് ആരംഭിക്കും. അത്യാധുനിക സാങ്കേതിക വിദ്യ ഉൾക്കൊള്ളുന്നതാണ് ബർഗാൻ. യാത്രക്കാർക്ക് സൗകര്യപ്രദവും കുറഞ്ഞ ഇന്ധന ഉപഭോഗവും വിമാനം വാഗ്ദാനം ചെയ്യുന്നു.
പുതിയ ബർഗാൻ എയർബസ് വിമാനത്തിന്റെ വരവോടെ മൂന്ന് -എ330-200, ഏഴ് -എ320-200, പത്ത് -ബോയിങ് 777-300 ഇ.ആർ, ഒമ്പത് -എ 320 നിയോ,നാല് -എ330-800 എന്നിവയുൾപ്പെടെ കുവൈത്ത് എയർവേസിന് 33 വിമാനങ്ങളായതായി കെ.എ.സി ചെയർമാൻ അബ്ദുൽ മോഹ്സെൻ അൽ ഫഗാൻ അറിയിച്ചു. വരും വർഷങ്ങളിൽ ആറ് നിയോ 321 എ, പത്ത് 777-300 ഇ.ആർ കാരിയറുകളും വാങ്ങാൻ എയർബസുമായി കോർപറേഷൻ കരാറുണ്ടാക്കിയിട്ടുണ്ടെന്നും അൽ ഫഗാൻ പറഞ്ഞു. 1943 ലാണ് കെ.എ.സി സ്ഥാപിതമായത്. 1954 ൽ ആദ്യത്തെ വിമാന സർവിസ് ആരംഭിച്ചു. 1962 ൽ കുവൈത്ത് സർക്കാർ അതിന്റെ എല്ലാ ഓഹരികളും ഏറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.