ഉയരെ പറന്ന് കുവൈത്ത് എയർവേയ്സ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിന്റെ ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയർവേയ്സ് 2023-ൽ ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട എയർലൈനായി തെരഞ്ഞെടുത്തു. അന്താരാഷ്ട്ര എയർ ട്രാൻസ്പോർട്ട് റേറ്റിങ് ഓർഗനൈസേഷനായ സ്കൈട്രാക്സ് റേറ്റിങിലാണ് കുവൈത്തിന്റെ മുന്നേറ്റം. 54-ാമത് പാരീസ് എയർ ഷോയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ കുവൈത്ത് എയർവേയ്സ് ചെയർമാൻ ക്യാപ്റ്റൻ അലി അൽ ദുഖാൻ പുരസ്കാരം ഏറ്റുവാങ്ങി.
നേട്ടത്തിൽ അഭിമാനമുണ്ടെന്നും ജീവനക്കാരുടെ അശ്രാന്ത പരിശ്രമത്തിന്റെയും പ്രയത്നത്തിന്റെയും പ്രതിഫലനമാണിതെന്നും അൽ ദുഖാൻ പറഞ്ഞു. സ്കൈട്രാക്സ് റേറ്റിങിലെ മൂല്യനിർണ്ണയ പ്രക്രിയ ടിക്കറ്റ് വാങ്ങൽ മുതൽ ടെർമിനലിൽ യാത്രാ നടപടിക്രമങ്ങൾ വരെയുള്ളവ കണക്കാക്കിയാണെന്നും അൽ ദുഖാൻ വിശദീകരിച്ചു.
ഇത് കുവൈത്തിന്റെ ഏറ്റവും വലിയ നേട്ടമാണെന്ന് കുവൈത്ത് എയർവേയ്സ് സി.ഇ.ഒ മെയിൻ റിസോഖി പറഞ്ഞു. യാത്രക്കാർക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകാൻ തങ്ങൾ എന്നും പ്രതിജ്ഞാബദ്ധമാണ്. ദേശീയ വിമാനക്കമ്പനിയുടെ റാങ്കിങ് ഈ വർഷം 42-ാം സ്ഥാനത്തേക്ക് കുതിച്ചു.
ഭാവിയിലും സമാന മുന്നേറ്റം പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. എയർലൈനുകളുടെയും എയർപോർട്ടുകളുടെയും വിദഗ്ധ സാധൂകരണം നൽകിക്കൊണ്ട് സ്വതന്ത്രമായി തയാറാക്കുന്നതാണ് സ്കൈട്രാക്സ് സർട്ടിഫൈഡ് റേറ്റിങ്. 325 എയർലൈനുകൾക്ക് പുറമേ ഏകദേശം 20 ദശലക്ഷം ആളുകൾ ഈ മൂല്യനിർണയ റൗണ്ടിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.