കുവൈത്ത് എയർവേസ് 17 കേന്ദ്രങ്ങളിലേക്കുകൂടി സർവിസ് ആരംഭിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് എയർവേസ് അടുത്ത വേനലിൽ 17 വിദേശ നഗരങ്ങളിലേക്കുകൂടി വിമാന സർവിസ് ആരംഭിക്കുന്നു.
മലാക, മോസ്കോ, സാരജവോ, നൈസ്, സലാല, ശറമുൽ ശൈഖ്, സൊഹഗ്, അലക്സാൻട്രിയ, മൈകനോസ്, ബോഡ്രം, ട്രബ്സൺ, മാഡ്രിഡ്, കാസബ്ലാങ്ക, മാഞ്ചസ്റ്റർ, കാഠ്മണ്ഡു, ക്വാലാലംപുർ, വിയന എന്നിവിടങ്ങളിലേക്കാണ് മേയ് മുതൽ സർവിസ് ആരംഭിക്കുന്നത്. കുവൈത്ത് എയർവേസ് സി.ഇ.ഒ എൻജിനീയർ മാഇൻ റസൂഖി അറിയിച്ചതാണിത്. കോവിഡ് സാഹചര്യം മെച്ചപ്പെടുമെന്നും ഈ നഗരങ്ങളിലേക്ക് കുവൈത്തിൽനിന്ന് കൂടുതൽ പേർ യാത്ര ചെയ്യുമെന്നുമുള്ള വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് സർവിസുകൾക്ക് പദ്ധതി തയാറാക്കിയത്.
നിലവിൽ 57 വിദേശ നഗരങ്ങളിലേക്കാണ് കുവൈത്ത് എയർവേസ് വിമാന സർവിസ് നടത്തുന്നത്. കോവിഡ് വ്യാപനത്തിന് മുമ്പ് സർവിസ് നടത്തിയിരുന്ന എല്ലാ കേന്ദ്രങ്ങളിലേക്കും വിമാനമയക്കാൻ തയാറെടുക്കുന്നതായി അധികൃതർ വ്യക്തമാക്കി.
അതത് രാജ്യങ്ങളിലെ വ്യോമയാന അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. ചില രാജ്യങ്ങൾ ഇപ്പോഴും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സർവിസ് മെച്ചപ്പെടുത്തിയും പുതിയ സ്ഥലങ്ങളിലേക്ക് സർവിസ് ആരംഭിച്ചും കൂടുതൽ ആളുകളെ ആകർഷിക്കാനാണ് പദ്ധതി.
നഷ്ടത്തിലുള്ള കമ്പനി 2021 വർഷത്തോടെ ലാഭത്തിലെത്തുമെന്ന പ്രതീക്ഷയിലിരിക്കെയാണ് കോവിഡ് പ്രതിസന്ധി എത്തുന്നത്. യാത്രക്കാരുടെ എണ്ണത്തിൽ 2019ൽ കുതിപ്പുണ്ടായിരുന്നു. പിന്നീടാണ് കോവിഡ് വരുന്നത്. അടുത്ത വർഷവും കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.