ഉയരെ പറന്ന് കുവൈത്ത് എയർവേസ് വരുമാനത്തിൽ 24 ശതമാനം വളർച്ച
text_fieldsകുവൈത്ത് സിറ്റി: 2023ലെ ഒന്നാം പാദത്തിൽ കുവൈത്ത് എയർവേസിന്റെ വരുമാനത്തിൽ 24 ശതമാനം വർധന. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ചാണ് ഈ വർധന. ടി-4 ടെർമിനൽ വഴിയുള്ള യാത്രക്കാരുടെ സഞ്ചാരം 52 ശതമാനവും ഇതേ കോംപ്ലക്സിലൂടെയുള്ള വിമാനങ്ങളുടെ എണ്ണം 40 ശതമാനവും വർധിച്ചതായി ചെയർമാൻ അലി അൽ ദഖാൻ പറഞ്ഞു. കുവൈത്ത് എയർവേസിന്റെ ടേക് ഓഫ് സമയക്രമം 40 ശതമാനം കൈവരിക്കുകയും പ്രവർത്തന സമയം 44 ശതമാനം വർധിക്കുകയും ഉണ്ടായി. വിമാന സമയം ഉപയോഗം 63 ശതമാനം കൂടിയതായും അൽ ദഖാൻ പറഞ്ഞു.
2023 വേനൽക്കാലത്ത് 11 റൂട്ടുകൾ ആരംഭിക്കുമെന്ന് കുവൈത്ത് എയർവേസ് പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമെ അന്റാലിയ, ഏതൻസ് എന്നീ രണ്ട് പുതിയ റൂട്ടുകളിൽ കൂടി സർവിസ് ആരംഭിക്കും. കമ്പനിയുടെ നേരിട്ടുള്ള ലക്ഷ്യസ്ഥാനങ്ങളുടെ ആകെ എണ്ണം 60 ആയിട്ടുണ്ട്.
മറ്റ് എയർലൈനുകളുമായി സഹകരിച്ചും സർവിസുകളുണ്ടെന്നും മൊത്തം 95ൽ എത്തുമെന്നും ചെയർമാൻ അലി അൽ ദഖാൻ വ്യക്തമാക്കി. 1953ൽ സ്ഥാപിതമായ കുവൈത്ത് എയർലൈൻസ് കോർപറേഷൻ 1954 മാർച്ച് 16 മുതൽ വിമാന സർവിസ് ആരംഭിച്ചുതുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.